സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നതിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടതോടെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം തുടര്‍ക്കഥയായിരിക്കുകയാണ്. സാക്ഷരതയില്‍ മുന്നിലുള്ള കേരളത്തില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലക്കത്തിയെടുക്കുമ്പോള് പ്രതിഷേധത്തിന്റെ പുതിയ വാതില്‍ തുറന്നിരിക്കുകയാണ് ഓണ്‍ലൈന്‍ ലോകത്തെ മലയാളികള്‍....
ജാര്‍ഖണ്ഡ്: ബീഫിനെ അധിക്ഷേപിച്ചുള്ള വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചു എന്നാരോപിക്കപ്പെട്ട് അറസ്റ്റ ചെയ്ത യുവാവ് പൊലീസ് കസറ്റ്ഡിയില്‍ മരിച്ചു. ജംതാര ജില്ലയിലെ മിന്‍ഹാസ് അന്‍സാരി എന്ന 22 കാരനാണ് ഞാറാഴ്ച പോലീസ് കസ്റ്റഡിയിലിരിക്കേ ആസ്പത്രിയില്‍ മരിച്ചത്. കഴിഞ്ഞ...
ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പര 3-0 ന് തൂത്തുവാരിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോഹ്ലി. തിരക്കിട്ട ക്രിക്കറ്റ് ഷെഡ്യൂളുകള്‍ക്കു ശേഷം ലഭിച്ച അവധി വീട്ടിലെത്തിയാണ് കോഹ്ലി ആഘോഷിച്ചത്. വീട്ടില്‍ ഒരു ദിവസം ചെലവഴിക്കാന്‍ കഴിയുന്നതിന്റെയും വീട്ടുഭക്ഷണം...
ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവുകള്‍ പുറത്തുവിടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് മോദി സര്‍ക്കാറിന്റെ പുതിയ തീരുമാനം...
തിരുവനന്തപുരം: കണ്ണൂരിലെ ചോരക്കളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടന്ന ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും, തിങ്കളാഴ്ച്ചയുണ്ടായ സിപിഎമ്മുകാരന്റെ കൊലപാതകവും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കുന്നില്ലെന്നതിന് തെളിവാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കണ്ണൂരില്‍...
കണ്ണൂര്‍: കണ്ണൂരില്‍ കുറച്ചുകാലത്തേക്കെങ്കിലും പട്ടാളഭരണം ആവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് രംഗത്ത്. തുടര്‍ച്ചയായി കണ്ണൂരിലുണ്ടായ രാഷ്ട്രീയകൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് സുരേന്ദ്രന് രംഗത്തെത്തിയിരിക്കുന്നത്. അക്രമം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് സുരേന്ദ്രന് ഫേസ്്ബുക്കിലിട്ട...
കണ്ണൂര്‍: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവെച്ചു. കണ്ണൂര്‍ ക്ളേ ആന്റ് സെറാമിക്സിലെ ജനറല്‍ മാനേജരായിരുന്നു. ദീപ്തിയുടെ നിയമനവും വിവാദമായിരുന്നു. ബന്ധുനിയമനത്തില്‍ മന്ത്രി ജയരാജനെതിരെ പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയരുന്ന...
തിരുവനന്തപുരം: ബന്ധുനിയമനവിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മന്ത്രി ഇപി ജയരാജനും, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജയരാജന് മടങ്ങിയത്. ജയരാജനുനേരെ പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി...
കണ്ണൂര്‍: കൂത്തുപറമ്പില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടതിന് രണ്ടുദിവസത്തിനിപ്പുറം ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ പത്തോടെയാണ് പിണറായിയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചത്. സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കണ്ണൂരില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു....
ലാഹോര്‍: പൗരാണിക മൂല്യമുള്ള ഡാന്‍സിങ് ഗേള്‍ ഇന്ത്യയില്‍ നിന്ന് തിരികെ വാങ്ങണമെന്നാവശ്യപ്പെട്ട് പാകിസ്താനില്‍ ഹര്‍ജി. അഭിഭാഷകന് ജാവേദ് ഇഖ്ബാല്‍ ജഫ്രിയാണ് ഡാന്‍സിങ് ഗേള്‍ തിരിച്ചുവാങ്ങണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പൗരാണിക നഗരമായ മോഹന്‍ജൊദാരോയില്‍...