ലക്നൗ: അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ ജനങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദിപാര്ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ വാഗ്ദാനത്തിന്റെ ആദ്യ പടിയായി. സ്മാര്‍ട്ട് ഫോണിനായി അപേക്ഷ നല്‍കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ആരംഭിച്ചു....
ചങ്ങനാശ്ശേരി:മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് കാണാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ചങ്ങനാശ്ശേരി അഭിനയ തിയേറ്ററില്‍ ചിത്രം കാണാനെത്തുകയായിരുന്ന കുന്നുംപുറം മുരിങ്ങവന മനുമാത്യുവാണ് (33) കത്തികൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ടത്. ജനാധിപത്യ കോണ്‍ഗ്രസ് മണ്ഡലം...
കൂത്തുപറമ്പ്:കണ്ണൂരില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. വാളാങ്കിച്ചാല്‍ ലോക്കല്‍ സെക്രട്ടറി മോഹനനാണ് കൊല്ലപ്പെട്ടത്. കൂത്തുപറമ്പ് പാതിരിയാട് കള്ള്ഷാപ്പ് ജീവനക്കാരനായ ഇയാളെ കള്ളുഷാപ്പില്‍ കയറി അക്രമി സംഘം വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസാണെന്ന് സിപിഎം ആരോപിച്ചു. സി.പി.എം – ആര്.എസ്.എസ് സംഘര്‍ഷം...
മൂടുപടമണിഞ്ഞ് സ്ത്രീകളെ ശല്യം ചെയ്ത വിശ്വഹിന്ദു പരിഷത് നേതാവിനെ സ്ത്രീകള്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. അലഹാബാദിലെ മാനി ഉമര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മുഹറം മജ്ലിസിനിടെ ശനിയാഴ്ച രാത്രിയാണ് ഇയാള്‍ ബുര്‍ഖയണിഞ്ഞ് സ്ത്രീവേഷത്തിലെത്തി ശല്യം ചെയ്തത്. വി.എച്ച്.പി ജില്ലാ...
തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സ്വജന പക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനിക്കാനാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി....
മാഡ്രിഡ്: പരിക്കുമായി ക്ലബ് തല, രാജ്യാന്തര മത്സരങ്ങള്‍ നഷ്ടമായ ലയണല്‍ മെസ്സി കളത്തിലേക്ക് തിരിച്ചെത്തുന്നു. ശനിയാഴ്ച ലാലീഗയില്‍ ബാര്‍സലോണക്കു വേണ്ടി മെസ്സി കളത്തിലിറങ്ങും. പരിക്കില്‍ നിന്ന് മോചിതനായിക്കൊണ്ടിരിക്കുന്ന മെസ്സി ലാലീഗയില്‍ ഡിപ്പോര്ട്ടീവോക്കെതിരായ മത്സരത്തില്‍ ബൂട്ടുകെട്ടും. ഇതോടെ,...
കൊച്ചി: ഒരു വിജയമെന്ന സ്വപ്ന സാഫല്യത്തിനായി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഇനിയും കാത്തിരിക്കണം, സൂപ്പര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായില്ല. ചാമ്പ്യന്‍ ചെന്നൈയിനെ 3-1ന് മുട്ടുകുത്തിച്ച ഡല്‍ഹി ഡൈനാമോസുമായുള്ള അങ്കം ഗോള്‍ രഹിത...
വാഷിങ്ടന്‍: ഇന്ത്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ നിവേദനം. പാക്കിസ്ഥാന് വംശജരായ അമേരിക്കാരാണ് വൈറ്റ് ഹൗസിനു സമര്‍പ്പിക്കാനുള്ള നിവേദനം തയാറാക്കിയതെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിതാനില്‍ ഇന്ത്യ തീവ്രവാദ പ്രവര്‍ത്തനത്തില്‍ പ്ങ്കാള്യാവുന്നൂ എന്നു കാട്ടിയാണ്...
ശ്രീനഗര്‍: അപകടത്തില്‍ പെട്ട ഇന്ത്യന്‍ സൈനികന് രക്ഷികരായി കശ്മീരി യുവാക്കള്‍. അപകടത്തില്‍പ്പെട്ട് തകര്‍ന്ന സൈനിക വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ സൈനികനെ രക്ഷപ്പെടുത്തിയാണ് കശ്മീരിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അവരുടെ മനുഷ്യത്വം പുറത്തറിയിച്ചത്. കശ്മീരില്‍ ജനങ്ങളും സൈന്യവും നാളുകളായി...
തെല്‍ അവീവ്: ഗസ്സയില്‍ ബോംബ് വര്‍ഷിച്ച ഇസ്രാഈലിന്റെ യുദ്ധവിമാനം തീപ്പിടിച്ച് തകര്‍ന്നുവീണു. വിമാനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൈലറ്റ് കൊല്ലപ്പെട്ടു. സഹപൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഗസ്സ മുനമ്പില്‍ ബോംബ് വര്‍ഷിച്ച് മടങ്ങുന്നതിനിടെയാണ് എഫ് 161 വിമാനത്തിന്...