ബാഴ്സലോണ: കാറ്റലോണിയ പാര്‍ലമെന്റ് സ്പെയിനില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്പെയിന്‍ നീക്കം നടത്തുന്നതിനിടെ ബാഴ്സലോണയിലെ പ്രാദേശിക പാര്‍ലമെന്റിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസായത്.
കാറ്റലോണിയൻ പാർലമെന്റ് പ്രത്യേക പ്രമേയം പാസാക്കിയ 135 അംഗ സഭയിൽ 70 പേർ അനുകൂലമായി വോട്ട് ചെയ്തു. 10 പേർ തീരുമാനത്തെ എതിർത്തപ്പോൾ രണ്ടു പേർ അഭിപ്രായം രേഖപ്പെടുത്തിയില്ലെന്നും സ്പീക്കർ പറഞ്ഞു.
കാറ്റലോണിയയെ അംഗീകരിക്കണമെന്ന് മറ്റ് രാജ്യങ്ങളോട് സ്പീക്കര്‍ അഭ്യര്‍ഥനയും നടത്തി.
അതേസമയം, രാജ്യത്തെ ജനങ്ങളോട് സംയമനം പാലിക്കാന്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റെജോയ് അഭ്യര്‍ഥിച്ചു. ക്രമസമാധാനം സംരക്ഷിക്കണമെന്നും ജനങ്ങള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
Updates….