X

കോവിഡിന് പിന്നാലെ ഭീതി നിറച്ച് ക്യാറ്റ് ക്യൂ; മുന്നറിയിപ്പ്

കോവിഡിന് പിന്നാലെ ചൈനയില്‍ നിന്നും മറ്റൊരു വൈറസും കൂടി. ക്യാറ്റ് ക്യൂ വൈറസ് എന്ന ഈ പകര്‍ച്ച രോഗാണു ഇന്ത്യയില്‍ വ്യാപകമായി പടരാന്‍ ശേഷിയുള്ളതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കി.

ഐസിഎംആറിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനം അനുസരിച്ച് പൊതുജനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ക്യാറ്റ് ക്യൂ വൈറസിന് സാധിക്കും.

ക്യൂലെക്‌സ് കൊതുകുകളിലും പന്നികളിലും കണ്ടു വരുന്ന ഈ വൈറസ് ചൈനയിലും വിയറ്റ്‌നാമിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇവയില്‍ നിന്ന് വൈറസ് മനുഷ്യരിലെത്തിയാല്‍ ജ്വരം, മെനിഞ്ചൈറ്റിസ്, കുട്ടികളിലെ മസ്തിഷ്‌കവീക്കം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം.

ഇന്ത്യയിലെ ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട രണ്ട് തരം കൊതുകുകളിലും ഈഡിസ് ഈജിപ്റ്റിയിലും ക്യാറ്റ് ക്യൂ വൈറസിന് അതിവേഗം പെരുകാനാകുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി പഠനം ചൂണ്ടിക്കാണിക്കുന്നു. പഠനത്തിന്റെ ഭാഗമായി 883 മനുഷ്യ സെറം സാംപിളുകള്‍ പരിശോധിച്ചതില്‍ രണ്ടെണ്ണത്തില്‍ ക്യാറ്റ് ക്യൂ വൈറസിനെതിരെയുള്ള ആന്റിബോഡികളും കണ്ടെത്താനായി.ക്യാറ്റ് ക്യൂ വൈറസിന്റെ ഇന്ത്യയിലെ ആഘാതത്തെ കുറിച്ച് വ്യക്തമായ രൂപം കിട്ടാന്‍ കൂടുതല്‍ പഠനം വേണ്ടി വരുമെന്നും ഐസിഎംആര്‍ അധികൃതര്‍ പറയുന്നു.

Test User: