ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് പോസ്റ്റ് ഗ്രാജുവേറ്റ്, ഫെലോ / ഡോക്ടർ തല മാനേജ്മെൻറ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ് ) 2024, നവംബർ 24ന് മൂന്ന് സെഷനുകളിലായി നടത്തും.
. മാനേജ്മെന്റ്റ് കോഴ്സുകളുടെ അഡ്‌മിഷന് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ കോമൺ അഡ്മിഷൻ ടെസ്റ്റ് നടത്തുന്നത് കൊൽക്കത്ത ഐഐഎമ്മാണ്. നവംബർ 5ന് അഡ്‌മിറ്റ് കാർഡ് ലഭ്യമാവും.
. 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനംമതി. 2500 രൂപയാണ് ജനറൽ വിഭാഗത്തിന്റെ അപേക്ഷഫീസ്. സംവരണവിഭാഗങ്ങൾക്ക് 1250 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
. മോക്ക് ടെസ്റ്റ് കാറ്റ് വെബ്സൈറ്റിൽ ഒക്ടോബർ അവസാനം ലഭ്യമാകും.
. അപേക്ഷ സെപ്റ്റംബർ 20ന് വൈകിട്ട് 5 വരെ https://iimcat.ac.in വഴി നൽകാം.
. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും വരെ അപേക്ഷാർത്ഥി സാധുവായ ഈ-മെയിൽ വിലാസവും മൊബൈൽ നമ്പറും നിലനിർത്തണം. ഫലം ജനുവരി രണ്ടാം വാരം.
. പരീക്ഷ നവംബർ 24 ന്
കൂടുതൽ വിവരങ്ങൾക്ക്
https://iimcat.ac.in