ഹവാന: ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ രാജ്‌നാഥ് സിങ്ങ് നയിക്കും. കോണ്‍ഗ്രസ്, സിപിഐ(എം), സിപിഐ, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടി പ്രതിനിധികളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. സംഘം ഇന്ന് ഹവാനയിലേക്കു പൂറപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഡിസംബര്‍ 4ന് സാന്റിയാഗോ ഡി ക്യൂബയുടെ തെക്കന്‍ നഗരത്തില്‍ കാസ്‌ട്രോയുടെ മൃതദേഹം സംസ്‌കരിക്കും. ആഗോള കമ്മ്യൂണിസത്തിനു മീതെ കരിനിഴല്‍ പടര്‍ത്തിയ ഇരുമ്പുമറക്കുള്ളിലെ അമേരിക്കന്‍ ഭരണത്തെ അരനൂറ്റാണ്ടുകാലം വെല്ലുവിളിച്ച ധീരനായകന്‍ കാസ്‌ട്രോ തന്റെ 90-ാം വയസില്‍ നവംബര്‍ 25നാണ് മരിച്ചത്. 1959 ലെ വിപ്ലവത്തിലൂടെ സ്വേഛാധിപത്യത്തെ ഇല്ലാതാക്കി കരീബിയന്‍ ദ്വീപിന് സമത്വവും നീതിയും നേടിക്കൊടുക്കാന്‍ കാസ്‌ട്രോക്ക് കഴിഞ്ഞു. ഇത് അദ്ദേഹത്തെ 20-ാം നൂറ്റാണ്ടിലെ പ്രമുഖ വ്യക്തിത്വമാക്കിമാറ്റി.
- 8 years ago
chandrika
Categories:
Video Stories