X
    Categories: MoreViews

ദലിത് -മറാത്ത സംഘര്‍ഷം; മഹാരാഷ്ട്രയില്‍ കലാപം

മുംബൈ: മഹാരാഷ്ട്രയില്‍ ദലിതര്‍ക്ക നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കൂടതല്‍ അക്രമാസക്തമാകുന്നു. ദലിത് മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ വ്യാപക സംഘര്‍ഷമാണ് നടക്കുന്നത്. നൂറിലധികം വാഹനങ്ങള്‍ തകര്‍ന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ദളിത് സംഘടനകള്‍ നാളെ മഹാരാഷ്ട്രയില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

ദലിത് സംഘടനകള്‍ ദേശീയപാതകള്‍ ഉപരോധിച്ചു. ഹാര്‍ബര്‍ ലൈനില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇപ്പോള്‍ ഇവിടേക്കുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പൂനെയില്‍ തിങ്കളാഴ്ച നടന്ന ദളിത് റാലിയ്ക്കെതിരെ നടന്ന സംഘപരിവാര്‍ ആക്രമണം സംഘര്‍ഷത്തിനു വഴിവെക്കുകയായിരുന്നു. കാവിക്കൊടിയുമായെത്തിയ ഒരു സംഘം റാലിയ്ക്കെതിരെ രംഗത്തുവരികയും ഇത് വാക്കേറ്റത്തിനും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു.

അതേ സമയം ഗുജറാത്തില്‍നിന്നുള്ള ദളിത് നോതാവ് ജിഗ്‌നേഷ് മേവാനി നാളെ മുംബൈയിലെത്തും. സംഘര്‍ഷത്തിനു തുടക്കമിട്ട പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജുഡീഷ്യന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സിറ്റിങ് ജഡ്ജിയാകും അന്വേഷണം നടത്തുക.

1818ല്‍ ബ്രിട്ടിഷുകാരും മറാഠികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ബ്രിട്ടിഷുകാര്‍ ജയിച്ചിരുന്നു. ബ്രിട്ടിഷ് സംഘത്തില്‍ ദലിത് വിഭാഗക്കാരുടെ പട്ടാള യൂണിറ്റും യുദ്ധത്തില്‍ പങ്കെടുത്തു. അന്നു മരിച്ചവര്‍ക്കായി പുണെ ജില്ലയില്‍ സ്മാരകം നിര്‍മിച്ചിരുന്നു. ജനുവരി ഒന്നിന് യുദ്ധവിജയത്തിന്റെ 200ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ദലിത് വിഭാഗക്കാരുടെ ക്ഷേത്രം ആരോ തകര്‍ത്തു. ഇതു മുന്നോക്കക്കാരാണെന്ന് ആരോപിച്ചാണ് പ്രതിഷേധം ഉയരുന്നത്.

chandrika: