വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകന് നോട്ടീസ്.വ്യവസായ വകുപ്പിന് കീഴിലെ കെ എംഎംഎല്‍ ല്‍ എന്ന സ്ഥാപനത്തില്‍ പിന്‍വാതില്‍ നിയമനം നടത്താനുളള നീക്കങ്ങള്‍ പുറത്തുകൊണ്ടുവന്ന ജയചന്ദ്രന്‍ ഇലങ്കത്തിനെ വാർത്തയുടെ ഉറവിടം ആവശ്യപ്പെട്ട് ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത് . മലയാള മനോരമയിൽ വന്ന വാർത്തയാണ് കേസിനടിസ്ഥാനം .ഏഷ്യാനെറ്റിലെ അഖില നന്ദകുമാർ , അബ് ജോദ് വർഗീസ് എന്നിവർക്കെതിരെയും കേരള പൊലീസ് വാർത്തകൾ നൽകിയതിനും വായിച്ചതിനും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.വാര്‍ത്തയുടെ ഉറവിടം പോലീസിനോട് വെളിപ്പെടുത്താന്‍ മാധ്യമജീവനക്കാര്‍ ബാധ്യസ്ഥരല്ല എന്നിരിക്കെയാണ് ഈ നടപടി
വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകന് നോട്ടീസ്
Tags: keralapolice