X

വിദ്യാഭ്യാസ മന്ത്രിയുടെ മാത്രം 13 കേസ്; മന്ത്രിമാരുടെയും എംഎൽഎമാരുടെയും 128 കേസുകൾ പിൻവലിച്ച് സർക്കാർ

മന്ത്രിമാരും ഇടത് എം.എൽ.എമാരും ഉൾപ്പെട്ട കേസുകൾ വ്യാപകമായി പിൻവലിച്ച് സർക്കാർ. അഞ്ച് വർഷത്തിനിടെ മാത്രം ഇങ്ങനെയുള്ള 128 കേസുകളാണ് പിൻവലിച്ചത്. അക്രമരഹിതമായി പൗരത്വ പ്രക്ഷോഭം നടത്തിയ കേസുകൾ പിൻവലിക്കുമെന്ന വാക്ക് പാലിക്കാത്ത സർക്കാറാണ് രാഷ്ട്രീയ അക്രമങ്ങളുടെ പേരിൽ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കുന്നത്. മന്ത്രിമാർക്കെതിരായ 12 കേസുകളാണ് പിൻവലിച്ചത്.

നിയമസഭയിൽ അഴിഞ്ഞാടിയ കേസിൽ മാത്രമാണ് കോടതി ഇടപെടലിലൂടെ തിരിച്ചടിയുണ്ടായത്. 2007 മുതലുള്ള കേസുകളാണ് പിൻവലിച്ചത്. മന്ത്രിമാരിൽ, വി.ശിവൻകുട്ടി ഉൾപ്പെട്ട കേസുകളാണ് ഏറ്റവുമധികം പിൻവലിച്ചത്. ശിവൻകുട്ടിക്കെതിരായ 13 കേസുകൾ പിൻവലിച്ചു. തൊട്ടുപിന്നിൽ ആർ.ബിന്ദു(7)വും പിണറായി വിജയനു(6)മാണ്.

Test User: