ട്രെയിനില്‍ വനിത ടിടിഇയെ ആക്രമിച്ച കേസില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തത്.
ഗാന്ധി ദാമില്‍ നിന്ന് നാഗര്‍ഗോവിലിലേക്ക് പോകുന്ന ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. ജനറല്‍ ടിക്കറ്റ് വെച്ച് സ്‌ളീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയോട് അദ്ദേഹം കയര്‍ത്തു സംസാരിക്കുകയും അസഭ്യം പറയുകയും ശേഷം പിടിച്ച് തള്ളുകയും ചെയ്തുവെന്നാണ് പരാതി.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആയങ്കിക്കെതിരെ കേസെടുത്തിരിക്കുന്നത്.