Connect with us

india

ബംഗളൂരു അപ്പാര്‍ട്ട്മെന്റില്‍ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന മലയാളി യുവാവ് പിടിയില്‍

കണ്ണൂര്‍ സ്വദേശി ആരവിനെയാണ് പൊലീസ് പിടികൂടിയത്.

Published

on

കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്സ് അപ്പാര്‍ട്ട്മെന്റില്‍ അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മലയാളി യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി ആരവിനെയാണ് പൊലീസ് പിടികൂടിയത്. ഉത്തരേന്ത്യയില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കൊലപാതകത്തിന് ശേഷം രാവിലെ 8.25 ഓടെ കാര്‍ വിളിച്ച് മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആ സമയം സ്റ്റേഷനില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് മാത്രമായിരുന്നു ട്രെയിനുകള്‍ ഉണ്ടായിരുന്നത്. ഇതു പ്രകാരം അന്വേഷണം പ്രതിയിലേക്കെത്താന്‍ എളുപ്പമാവുകയായിരുന്നു.

പ്രതിയെ ഇന്നു തന്നെ ബംഗലൂരുവിലെത്തിക്കുമെന്ന് പൊലീസ് അരിയിച്ചു. ഈ മാസം 26 നാണ് അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ അസം സ്വദേശി മായ ഗൊഗോയിയുടെ മൃതദേഹം കണ്ടെത്തിയത്. 23 ന് ഇരുവരും മുറിയെടുത്തിരുന്നു. കൊല്ലപ്പെട്ട മായ ഗൊഗോയി വ്ലോഗര്‍ കൂടിയാണ്.

india

സംഭല്‍ മസ്ജിദ് സര്‍വ്വേ; തുടര്‍ നടപടികള്‍ തടഞ്ഞ സുപ്രിം കോടതി ഇടപെടല്‍ സ്വാഗതാര്‍ഹം: ഇ ടി മുഹമ്മദ് ബഷീര്‍

സർവ്വേ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് സുപ്രധാന ഇടപെടലുണ്ടായത്.

Published

on

സംഭൽ മസ്ജിദ് സർവ്വേയുമായി ബന്ധപ്പെട്ട തുടർ നടപടികൾ തടഞ്ഞ സുപ്രിംകോടതി ഇടപെടൽ സ്വാഗതാർഹമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. വലിയ കുഴപ്പങ്ങൾക്കാണ് വർഗ്ഗീയവാദികൾ ശ്രമിക്കുന്നത്. തൽക്കാലത്തേക്കെങ്കിലും സുപ്രിംകോടതി ഇടപെട്ടത് ആശ്വാസകരമാണ്.

1991ലെ ആരാധനാലയ നിയമത്തിൽ വെള്ളം ചേർത്തതാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം. വലിയ അന്യായമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർവ്വേ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് സുപ്രധാന ഇടപെടലുണ്ടായത്. എല്ലാ വിഭാഗങ്ങളെയും കേൾക്കാതെ സർവ്വേക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

സംഭല്‍ മസ്ജിദുമായി ബന്ധപ്പെട്ട സര്‍വെയില്‍ തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി

സമാധാന സമിതി രൂപീകരിക്കണമെന്നും വിഷയം ഹൈക്കോടതി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

Published

on

സംഭല്‍ മസ്ജിദുമായി ബന്ധപ്പെട്ട സര്‍വെയില്‍ തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി. സമാധാന സമിതി രൂപീകരിക്കണമെന്നും വിഷയം ഹൈക്കോടതി പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ അനുമതിയില്ലാതെ നടപടി എടുക്കരുതെന്നും സുപ്രിം കോടതി സൂചിപ്പിച്ചു. ജില്ലാ ഭരണകൂടം സമാധാന സമിതി രൂപീകരിക്കാനും കോടതി ആവശ്യപ്പെട്ടു.

സംഭല്‍ ജമാ മസ്ജിദില്‍ സര്‍വേയ്ക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ഉത്തരവിനെതിരെയാണ് മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. സര്‍വേ സ്റ്റേ ചെയ്യാന്‍ മസ്ജിദ് കമ്മിറ്റിയുടെ ആവശ്യപ്പെട്ടിരുന്നു. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാ വിഭാഗത്തെയും കേള്‍ക്കാതെ സര്‍വേയ്ക്ക് ഉത്തരവിടരുതെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ടവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാന്‍ മതിയായ സമയം അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു.

മുഗള്‍ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭാലിലെ ശാഹി ജമാമസ്ജിദ്. മുന്‍പ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകര്‍ത്താണു പള്ളി നിര്‍മിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭല്‍ ജില്ലാസെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

അഭിഭാഷകനായ ഹരിശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെ 8 പേരാണു പരാതിക്കാര്‍. ഇവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബര്‍ 19ന് സംഭല്‍ കോടതി എഎസ്ഐ സര്‍വേയ്ക്ക അനുമതി നല്‍കിയത്. അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനായിരുന്നു നിര്‍ദേശം.

 

Continue Reading

india

സംഭാല്‍ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ; ‘സർവേ ഉത്തരവ് സ്റ്റേ ചെയ്യണം’

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നാളെ ഹരജി പരിഗണിക്കും.

Published

on

സര്‍വേ നടപടിക്കെതിരെ ഉത്തര്‍പ്രദേശിലെ സംഭാല്‍ ജമാമസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയില്‍. മസ്ജിദില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേയ്ക്ക് അനുമതി നല്‍കിയ ജില്ലാകോടതിയുടെ ഉത്തരവിനെതിരെയാണു ഹരജി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നാളെ ഹരജി പരിഗണിക്കും.

സര്‍വേ സ്‌റ്റേ ചെയ്യണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാ വിഭാഗത്തെയും കേള്‍ക്കാതെ സര്‍വേയ്ക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നു നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ബന്ധപ്പെട്ടവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാന്‍ മതിയായ സമയം അനുവദിക്കണമെന്നും ഹരജിയില്‍ തുടരുന്നു.

മുഗള്‍ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭാലിലെ ശാഹി ജമാമസ്ജിദ്. മുന്‍പ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകര്‍ത്താണു പള്ളി നിര്‍മിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭല്‍ ജില്ലാസെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

അഭിഭാഷകനായ ഹരിശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെ 8 പേരാണു പരാതിക്കാര്‍. ഇവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബര്‍ 19ന് സംഭല്‍ കോടതി എഎസ്‌ഐ സര്‍വേയ്ക്ക അനുമതി നല്‍കിയത്. അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനായിരുന്നു നിര്‍ദേശം.

കഴിഞ്ഞയാഴ്ച പള്ളിയില്‍ ആദ്യ സര്‍വേ നടന്ന ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെയും വീണ്ടും ഉദ്യോഗസ്ഥസംഘവും പൊലീസും സ്ഥലത്തെത്തി. ഇതോടെയാണ് മുസ്‌ലിംകള്‍ പ്രതിഷേധവുമായി എത്തിയത്. ഇതിനിടെ പൊലീസിനു നേരെ കല്ലേറുമുണ്ടായി. പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 5 പേര്‍ കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Continue Reading

Trending