പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖര്‍ കാറിടിച്ച് മരിച്ച കേസില്‍ പ്രതി പിടിയില്‍. പ്രിയരഞ്ജന് ആണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു. ഒളിവിലായിരുന്ന പ്രതി പ്രിയരഞ്ജന് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അസ്വാഭാവികത മനസ്സിലായതെന്നും കുട്ടിയോട് പ്രിയരഞ്ജന് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു. സംഭവം കൊലപാതകമെന്നായിരുന്നു ബന്ധുക്കളുടെയും മൊഴി.
റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു പ്രിയരഞ്ജന്റെ കാര്‍. ഇതിന് മുന്നിലായി സൈക്കിളില്‍ എത്തിയ ആദിശേഖര്‍ മറ്റൊരു കുട്ടിയുമായി സംസാരിച്ചുനില്ക്കവെ ഇടിച്ചുവീഴ്ത്തി കാര്‍ മുന്നോട്ടുപോകുകയായിരുന്നു. കാര്‍ മനപൂര്‍വം ഇടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍.