കലൂരിലെ ഹോട്ടല്‍ മുറിയില്‍ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ മുത്തശ്ശി സിപ്സി അറസ്റ്റിലായി. പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്തത്. നേരത്തെ കുഞ്ഞിന്റെ അച്ഛന് സജീവനെതിരെയും സിപ്സിക്ക് എതിരെയും കേസെടുത്തിരുന്നു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് കേസ്. ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്.
ബുധനാഴ്ച്ചയാണ് കൊച്ചിയില്‍ വച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നത്. കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്തുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ ഹോട്ടല്‍ മുറിയെടുത്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. കുഞ്ഞിന്റെ അമ്മ വിദേശത്തും അച്ഛന് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമായിരുന്നു.