X

പിഞ്ചുകുഞ്ഞിനെ മുക്കിക്കൊന്ന കേസ്; മുത്തശ്ശിക്കും അച്ഛനുമെതിരെ കേസ്‌

കൊച്ചി: ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്‌സിക്ക് എതിരെയും കേസെടുത്തു.  കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് കേസ്. ബാലനീതി നിയമപ്രകാരം കേസെടുത്തത്. രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യും.

ബുധനാഴ്ച്ചയാണ് കൊച്ചിയില്‍ ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്നത്. കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്തുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ ഹോട്ടല്‍ മുറിയെടുത്തത്.  കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. കുഞ്ഞിന്റെ അമ്മ വിദേശത്തും അച്ഛന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുമായിരുന്നു.

Test User: