X

ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച കേസ്; പ്രതികള്‍ പിടിയില്‍

ആലപ്പുഴ;ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഒരാഴ്ചക്ക് ശേഷം പ്രതികള്‍ പിടിയില്‍.കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ സെപ്തംബര്‍ 20 നായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് ഇതു വഴി എത്തിയ പൊലീസ് പട്രോളിങ് വാഹാനം കണ്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.ഇതിനു പിന്നാലെയാണ് പ്രതികളെ ഒരാഴ്ചക്ക് ശേഷം പിടികൂടുന്നത്.

 

Test User: