നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. കേസ് നീണ്ടു പോകുന്നതിനാല്‍ ജാമ്യം നല്‍കണമെന്നാണ് സുനിയുടെ ആവശ്യം. കേസില്‍ ജയിലില്‍ കഴിയുന്ന ഏക പ്രതി താനാണെന്നും ഹര്‍ജിയില്‍ പള്‍സര്‍ സുനി പറയുന്നു.
ഹൈക്കോടതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ നിരസിച്ചിരുന്നു. ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ നാലാം പ്രതി വിപി വിജേഷിനെ ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പള്‍സര്‍ സുനിയും ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കും സുപ്രീംകോടതി മാര്‍ച്ച് ഒന്‍പതിന് ജാമ്യം നല്‍കിയിരുന്നു. അക്രമണം നടന്ന ദിവസം നടിയുടെ വാഹനമോടിച്ചത് മാര്‍ട്ടിന്‍ ആന്റണി ആയിരുന്നു.