ഇന്ത്യന്‍ ചാന്ദ്രയാന്‍ ദൗത്യത്തെ പരിഹസിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ഇട്ട പരാതിയില്‍ നടന്‍ പ്രകാശ് രാജിനെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. ഹിന്ദു സംഘടനകളുടെ നേതാക്കള്‍ നല്‍കിയ പരാതിയിലാണ് ഭാഗല്‍ക്കോട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ലുങ്കിയെടുത്ത ഒരാള്‍ ചായ അടിക്കുന്ന ചിത്രം ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രകാശ് രാജ് എക്‌സില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ പോസ്റ്റിനു വിശദീകരണവുമായി പ്രകാശ് രാജ് തന്നെ രംഗത്തെത്തിയിരുന്നു. ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.