X

ട്രെയിനില്‍ യാത്രക്കാരെ ശല്യപ്പെടുത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു

കോഴിക്കോട് :ട്രെയിനില്‍ യാത്രക്കാരെ കയറ്റാതെ കംപാര്‍ട്ട്‌മെന്റ് കൈയടക്കിവെച്ച സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. മധ്യപ്രദേശില്‍നിന്നുഉള്ള മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കോഴിക്കോട് റെയില്‍ പൊലീസ് കേസെടുത്തത്. തിരുവന്തപുരത്ത് എ.ബി.വി.പി നടത്തുന്ന ചലോ കേരള മാര്‍ച്ചിനു വേണ്ടി മധ്യപ്രദേശില്‍ നിന്ന് വരികവെ, ഇന്റോര്‍- കൊച്ചുവേളി എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ സഞ്ചരിച്ച എ.ബിവി.പി പ്രവര്‍ത്തകര്‍ മറ്റുയാത്രക്കാരെ കംപാര്‍ട്ട്‌മെന്റില്‍ കയറ്റാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ യാത്രക്കാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. യാത്രക്കാരെ ശല്യപെടുത്തി, ചെയിന്‍വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
കോഴിക്കോട് റെയില്‍വേ കോടതിയിലാണ് കേസ് നടക്കുക.കേസ് തീരുംവരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കോഴിക്കോട്ടെ റെയില്‍വേ കോടതിയില്‍ എത്തേണ്ടിവരും.കഴിഞ്ഞ ദിവസം, കേസെടുത്ത മൂന്നു പേരടക്കം 15 എ.ബി.വി.പി പ്രവര്‍ത്തകര്‍ ടിക്കറ്റിലാതെ യാത്ര ചെയ്തിന് 112000 രൂപ പിഴ ചുമഴ്ത്തിരുന്നു. മധ്യപ്രദേശില്‍ നിന്ന് എത്തിയവരുടെ കൈയില്‍ പണമില്ലാത്തതിനാല്‍ ഷെര്‍ണൂരിലെ ബി.ജെ.പി നേതാക്കള്‍ പണം എത്തിച്ചു നല്‍കിയാണ് പിഴ ഒടുക്കിയത്. എ.ബി.വി.പി പ്രവര്‍ത്തകരുടെ ടിക്കറ്റ് പരിശോധിക്കുന്നതിനും മറ്റുമായി 20 മിനുട്ട് അധികം ഇന്റോര്‍-കൊച്ചുവേളി എക്‌സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്‌റ്റെഷനില്‍ നിര്‍ത്തേണ്ടിവന്നിരുന്നു.

chandrika: