മുന്‍ മന്ത്രി തോമസ് ചാണ്ടി അനധികൃതമായി കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനവും മറ്റും നടത്തിയതിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച മാര്‍ച്ചിനെ തുടര്‍ന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസ് തുടങ്ങി യൂത്ത് ലീഗ് നേതാക്കളായ 24 പേരെ പ്രതികളാക്കി ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആലപ്പുഴ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് രജനി തങ്കപ്പന്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു.
പുന്നമടയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് ജാഥയായി ഫിറോസിന്റെ നേതൃത്വത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച പോലീസിനെ ആക്രമിച്ചു , പോലീസിന് പരിക്ക് പറ്റുന്നതിനും,പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും, പോലീസ് വാഹനം ആക്രമിച്ചു ഗ്ലാസ്സ് പൊട്ടിക്കുകയും അങ്ങനെ പൊതുമുതല്‍ നശിപ്പിക്കുകയും, ചെയ്തു എന്നായിരുന്നു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പോലീസ് ഉദ്യോഗസ്ഥന്‍മാരും , ഡോക്ടറും, ഞഠഛ ഉദ്യോഗസ്ഥരും മറ്റും സാക്ഷികളായിരുന്നു. കേസ് തെളിയിക്കുന്നതില്‍ പ്രോസീക്യൂഷന്‍ പരാജയപ്പെട്ടു എന്ന് കോടതി വിലയിരുത്തി. പ്രതികള്‍ക്ക് വേണ്ടി മുസ്ലിം ലീഗ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും, കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. എ. എ. റസാഖ് കോടതിയില്‍ ഹാജരായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് , മസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായിരുന്ന അഡ്വ. സുല്‍ഫിക്കര്‍ സലാം, കെ. എസ്. സിയാദ്, വി. വി. മുഹമ്മദാലി, പി എ അഹമ്മദ് കബീര്‍, യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് എ. ഷാജഹാന്‍, ജനറല്‍ സെക്രട്ടറി പി. ബിജു, അന്‍സാരി , യൂത്ത് ലീഗ് നേതാക്കളായ അഡ്വ. കാര്യറ നസീര്‍,, ഹിഷാം, ഷാനവാസ് പത്തനംതിട്ട, ഷബീര്‍ കാലിച്ചക്കുകടയില്‍, നിയാസ് അബൂബക്കര്‍, അഹമ്മദ് നസ്മല്‍, സദക്കത്ത് , ഉനൈസ്, സജീബ് റാവുത്തര്‍, ഷിജു, ഇജാസ് ലിയാഖത്ത്, മുജീബ് കലാം നസ്മല്‍ സലിം, ഇര്‍ഫാന്‍, മുജീബ് റഹുമാന്‍ , ഇര്‍ഷാദ്, എന്നിവരായിരുന്നു കേസിലെ പ്രതികള്‍.