കോഴിക്കോട്: സാഹിത്യകാരന് സിവിക്ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി. കോഴിക്കോട് സ്വദേശിനിയായ യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തു. ഇതോടെ സിവിക് ചന്ദ്രനെതിരായ പീഡനക്കേസുകളുടെ എണ്ണം രണ്ടായി. നേരത്തെ മറ്റൊരു എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്.
ആദ്യ കേസില്‍ സിവിക് ചന്ദ്രന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും.
അതേസമയം, സിവിക് ചന്ദ്രനെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ഒരാഴ്ചക്കകം നടപടിയുണ്ടായില്ലെങ്കില്‍ ഉത്തരമേഖല ഐജി ഓഫീസിനു മുമ്പില്‍ പ്രക്ഷോഭം നടത്തുമെന്ന് ദളിത് സംഘടനകള്‍ വ്യക്തമാക്കി.