‘ട്വന്റിഫോർ റിപ്പോർട്ടർക്കെതിരായ കേസ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചന’: വി.ഡി സതീശൻ

ട്വന്റിഫോർ റിപ്പോർട്ടർ വിനീതയ്ക്കെതിരായ കേസ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരുമകനും ഒരുപറ്റം ഉദ്യോഗസ്ഥരും ചേർന്ന് പൊലീസിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുത് എന്നാണ് സർക്കാർ നിലപാട്.
വിനീതക്ക് എതിരായ കേസ് വിറളി സർക്കാരിന്റെ വിറളി മൂലമാണ്. മാധ്യമങ്ങൾ ഓരോ ദിവസവും എന്ത് റിപ്പോർട്ട് ചെയ്യണമെന്ന് എകെ ജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സ് കൊണ്ട് ഒരു പാവപ്പെട്ടവന് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റിയോയെന്ന് ചോദിച്ച അദ്ദേഹം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കോടികളുടെ കള്ളപ്പിരിവ് നടത്തിയാണ് നവകേരള സദസ്സ് നടത്തിയതെന്നും ആരോപിച്ചു. നവകേരള സദസ്സ് സമാപിക്കുമ്പോൾ നാട് കുരുതിക്കളം ആയി.
കേരളം ഗാങ്സ്റ്റർ സ്റ്റേറ്റിലേക്ക് മാറി. കേരളത്തെ സിപിഐഎം ഗുണ്ടകളുടെ നാടാക്കി മാറ്റുന്നു.ഗതികേട് കൊണ്ടും നിവർത്തികെട്ടുമാണ് കോൺഗ്രസ് തിരിച്ചടിച്ചത്. തിരിച്ചടിച്ചപ്പോൾ എന്തായിയെന്നും കുട്ടികളെ തൊട്ടാൽ ഇനിയും തിരിച്ചടിക്കുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.

 

webdesk14:
whatsapp
line