X

കോടതിയില്‍ അതിക്രമിച്ചുകയറി; രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

 

ഇടുക്കി എം എല്‍ എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ ട്രിബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ചു കയറി ഫര്‍ണിച്ചറുകളും ഫയലുകളും നശിപ്പിച്ചു. എസ്.രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. രാജേന്ദ്രനെ ഒന്നാം പ്രതിയും തഹസില്‍ദാര്‍ പി.വി ഷാജിയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്. എം.എല്‍എയുടെ അടക്കമുള്ള കേസുകളുടെ ഫയലുകളാണ് നശിപ്പിച്ചത്.

സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജീവനക്കാരനെ മര്‍ദിക്കുകയുമുണ്ടായി. കോടതി ജീവനക്കാരനായ സുമി ജോര്‍ജിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എം.എല്‍.എയുടെ നേതൃത്വത്തില്‍ കോടതി കെട്ടിടത്തിന്റെ പൂട്ടുകള്‍ തകര്‍ത്തായിരുന്നു അതിക്രമിച്ച് കടക്കല്‍. അതിക്രമിച്ചു കയറല്‍,കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

തുടര്‍ന്ന് മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോടതി മുറിയിലെ സാമഗ്രികള്‍ പുറത്തിട്ടശേഷം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കസേരകള്‍ നിരത്തി വിദ്യാര്‍ഥികളെ ഇരുത്തി, ക്ലാസ് എടുക്കുവാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി.

chandrika: