X

സമൂഹമാധ്യമങ്ങളിലൂടെ കലാപ ആഹ്വാനം; ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരന്‍ എംപിക്കെതിരെ കേസെടുത്തു

കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റത്തിന് ഏഷ്യാനെറ്റ് മേധാവിയും എംപിയുമായ രാജീവ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പരിയാരം പൊലീസാണ് രാജീവിനെതിരെ കേസെടുത്തത്.
ട്വിറ്ററില്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സന്ദേശത്തിന്റെ പേരിലാണ് ഡിജിപിയുടെ നിര്‍ദേശപ്രകാരം ഐ.പി.സി 153-ാം വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ആസ്പത്രിയും ആംബുലന്‍സും സിപിഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തെന്നായിരുന്നു എം.പിയുടെ ട്വീറ്റ്. ബിജെപി അനുകൂല ട്വിറ്റര്‍ അക്കൗണ്ടായ ജയകൃഷ്ണന്‍ (@സവര്‍ക്കര്‍ 5200) എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റ് രാജീവ് റീട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു എന്നാരോപിച്ച് മാലൂര്‍ സ്വദേശി സനോജ് ഹൈടെക് സെല്ലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു.
സനോജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വസ്തുതാപരമാണെന്ന് അന്വേഷണസംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജീവിനെതിരെ കേസെടുത്തത്.

chandrika: