കൊച്ചി: മീന്‍ വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന ഹനാനെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വയനാട് സ്വദേശിയായ നൂറുദ്ധീന്‍ ഷൈഖ് എന്നയാള്‍ക്കെതിരെയാണ് കൊച്ചി പൊലീസ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
ഹനാന്റെ വാര്‍ത്ത പുറത്തുവന്നതോടെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഇയാള്‍ ഹനാനെ അധിക്ഷേപിച്ച് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഈ വീഡിയോ വൈറലായി മാറി.
ഹനാനെ അപകീര്‍ത്തിപ്പെടുത്തിയ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ഹനാനെ അപമാനിച്ച മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കും. വൈകിട്ടോടെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യും. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാകും കേസ് അന്വേഷണം നടക്കുക.
ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും ഹനാനെ കാണുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വ്യക്തമാക്കി.