X

ഗാന്ധിജിയെ ‘വെടിവെച്ചു കൊന്ന’ ഹിന്ദു മഹാസഭ നേതാക്കള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി രൂപത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ന്ന ഹിന്ദു മഹാസഭ നേതാക്കള്‍ക്കെതിരെ കേസ്. ഗാന്ധി രൂപത്തിനു നേരെ വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയടക്കം 13 പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് അലിഗഡ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് വ്യക്തമാക്കി. ഗാന്ധിജിയുടെ രൂപത്തിനു നേരെ വെടിയുതിര്‍ത്തതിനു ശേഷം ഹിന്ദു മഹാസഭ നേതാവും ഗാന്ധി ഘാതകനുമായ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ ഇവര്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തിരുന്നു. ഗോഡ്‌സെക്കു മുമ്പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നുവെന്ന് പൂജ ശകുന്‍ പാണ്ഡെ നേരത്തെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു..

chandrika: