കാസര്‍കോട്: തെരുവുനായ്ക്കളില്‍ നിന്ന് മദ്രസ വിദ്യാര്‍ത്ഥികളായ മകളെയും സഹപാഠികളെയും രക്ഷിക്കാന്‍ തോക്കുമായി അകമ്പടി പോയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ടൈഗര്‍ സമീര്‍ എന്ന സമീറിനെതിരെയാണ് കാസര്‍കോട് ബേക്കല്‍ പൊലീസ് കേസെടുത്തത്. ഐപിസി 153 പ്രകാരം ലഹളയുണ്ടാക്കാനുള്ള പ്രവൃത്തിക്കാണ് കേസെടുത്തിരിക്കുന്നത്.
തോക്കുമായി കുട്ടികള്‍ക്കു മുന്നില്‍ നടക്കുന്ന സമീറിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലഹളയുണ്ടാക്കാന്‍ ഇടയാകുന്ന തരത്തില്‍ നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തുവെന്നതാണ് സമീറിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുത്തതെന്നും സമീര്‍ പ്രതികരിച്ചു.