വനം ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടി ബി.ജെ.പി എം.എല്‍.എ ഹരീഷ് പൂഞ്ചക്ക് എതിരെ ധര്‍മ്മസ്ഥല പൊലീസ് കേസെടുത്തു. വനം ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്. ഉപ്പിനങ്ങാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.കെ.ജയപ്രകാശാണ് പരാതിക്കാരന്‍.

ഈ മാസം ഏഴിന് കലെഞ്ചെ ഗ്രാമത്തില്‍ വനഭൂമിയില്‍ വീട് നിര്‍മ്മാണം അധികൃതര്‍ തടഞ്ഞിരുന്നു. കുടുംബം വര്‍ഷങ്ങളായി കൈവശം വെക്കുന്ന ഭൂമിയില്‍ ഈ നടപടി പ്രതിഷേധത്തിനിടയാക്കി. വിവരം അറിഞ്ഞ് എത്തിയ എം.എല്‍.എ വനം ഉദ്യോഗസ്ഥനെ നാട്ടുകാരുടെ മുന്നിലിട്ട് മോശം പദപ്രയോഗങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതി.

webdesk13:
whatsapp
line