X
    Categories: indiaNews

ദേശീയ പതാകയെ അപമാനിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസ്

കവരത്തി: ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ ദേശീയ പതാകയെ അവഹേളിച്ച കുറ്റത്തിന് ലക്ഷദ്വീപ് ബിജെപി നേതാവ് എച്ച്.കെ മുഹമ്മദ് കാസിമിനെതിരെയാണ് കേസെടുത്തത്.

ദേശീയ പതാക തലതിരിച്ചു പിടിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലാണ് ഐ.പി.സി 174-ാം വകുപ്പ് പ്രകാരം പൊലീസ് കേസ് ചെയ്തത്.

Chandrika Web: