പത്തനംതിട്ട; കോവിഡ് നിരീക്ഷണത്തില്‍ പോകേണ്ട പത്തനംതിട്ട സ്വദേശിയായ യുവതിയുമായി ആംബുലന്‍സ് ഡ്രൈവര്‍ നാടുചുറ്റിയത് നാലുമണിക്കൂറിലേറെ. അഞ്ചു മിനിറ്റുകൊണ്ട് എത്താവുന്ന ക്വാറന്റീന്‍ കേന്ദ്രത്തില്‍ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും, അവിടെ റൂം ഇല്ലെന്നു പറഞ്ഞ് ഡ്രൈവര്‍ യുവതിയോട് തട്ടിക്കയറുകയും ചെയ്തു. കഴിഞ്ഞ ദിവസം ആംബൂലന്‍സ് ഡ്രൈവര്‍ കോവിഡ് ബാധിതയായ യുവതിയെ പീഡിപ്പിച്ച സംഭവം പുറത്തുവന്നിരുന്നു.
ഭര്‍ത്താവിനെയും നഗരസഭ കൗണ്‍സിലറെയും നിരന്തരം വിളിച്ചാണ് യുവതി സുരക്ഷിത കേന്ദ്രത്തില്‍ എത്തിയത്. യുവതി പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. ജൂണ്‍ പതിനെട്ടിനാണ് സംഭവം. ദുബായില്‍ നിന്ന് പത്തനംതിട്ടയിലെത്തിയതായിരുന്നു യുവതി.