നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ നിരവധി സമാന കേസുകളാണ് സിനിമാലോകത്തു നിന്നു ഉയരുന്നത്. കന്നഡ സിനിമാ ലോകത്തു നിന്നാണ് പുതിയ വാര്‍ത്ത. ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി പ്രമുഖ നടന്‍ പീഡിപ്പിച്ചതായി യുവതി പരാതിപ്പെടുകയായിരുന്നു. നടന്‍ സുബ്രഹ്മണ്യനെതിരെയാണ് ആരോപണം. സുബ്രഹ്മണ്യയുമായി വിവാഹം ഉറപ്പിച്ചിരുന്ന ബംഗളൂരു സ്വദേശിനിയാണ് പരാതിയുമായി രംഗത്തുവന്നത്. നവംബര്‍ ഒന്നിന് സഹോദരിയുടെ വീട്ടില്‍ നടന്ന സത്കാരത്തിനിടെ ശീതളപാനീയത്തില്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. എന്നാല്‍ സംഭവത്തിനു ശേഷം നടന്‍ തന്നെ ഉപേക്ഷിച്ചതായി യുവതി പറഞ്ഞു. പൊലീസ് കേസെടുത്തതോടെ സുബ്രഹ്മണ്യന്‍ ഒളിവിലാണ്. പൊലീസ് ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.