മുംബൈ: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഒമ്പത് വയസുകാരനെതിരെ കേസെടുത്തു. ശനിയാഴ്ച മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സംഭവം.
കളിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അമ്മ നല്കിയ പരാതിയില്‍ പറയുന്നു. സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.