കൽപ്പറ്റ: 7 വയസ്സുകാരനെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ മേപ്പാടി കുന്നമ്പറ്റ സ്വദേശി സഹദേവനെതിരെ കേണിച്ചിറ പോലീസ് കേസെടുത്തു. കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുക എന്ന നിയമ പ്രകാരമാണ് കേസ്. പ്രതിയുടെ കുന്നമ്പറ്റയിലുള്ള വീട്ടിൽ വെച്ചാണ് കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതെന്നാണ് പരാതി.
7 വയസ്സുകാരനെ മദ്യം കുടിപ്പിച്ചതിന് അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു
Tags: crime