ഏപ്രില്‍ ആദ്യവാരത്തില്‍ കൂടുതല്‍ തീരുവ ചുമത്തുന്നതിന്റെ തുടക്കമായി യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ഡോണള്‍ഡ് ട്രംപ്. അതേസമയം, കാറിന്റെ നിര്‍മാണം യു.എസിലാണെങ്കില്‍ ഒരു നികുതിയും ബാധകമാവില്ലെന്നും ട്രംപ് പറഞ്ഞു.
ഏപ്രില്‍ മൂന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരന്നതോടെ കാറുകളുടെ വില ഉയര്‍ത്താന്‍ യു.എസിലെ കമ്പനികള്‍ നിര്‍ബന്ധിതരാവും. വില വര്‍ധനവ് വില്‍പനയില്‍ ഇടിവുണ്ടാക്കുമോയെന്നാണ് കമ്പനികളുടെ ആശങ്ക.
യു.എസില്‍ നിര്‍മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി. എട്ട് മില്യണ്‍ കാറുകളും ചെറുകിട ട്രക്കുകളുമായി ഏകദേശം 244 ബില്യണ്‍ ഡോളറിന്റെ വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത്. മെക്‌സികോ, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായി വാഹനങ്ങള്‍ ഇറക്കുമതി ചെയ്തത്. 197 ബില്യണ്‍ ഡോളറിന്റെ വാഹനഘടകങ്ങളും യു.എസ് ഇറക്കുമതി ചെയ്തു.