X

മൈനാഗപ്പള്ളിയില്‍ കാര്‍ കയറ്റിക്കൊന്ന സംഭവം; അപകട സമയം വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊന്ന സംഭവത്തില്‍ അപകട സമയം കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന വിവരമാണ് പുറത്തു വന്നത്. കഴിഞ്ഞ 15ാം തീയതിയാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികയെ കാര്‍ ഇടിച്ചതിനു പിന്നാലെ ശരീരത്തിലൂടെ വീണ്ടും കയറ്റിറക്കി നിര്‍ത്താതെ പോകുകയായിരുന്നു.

കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള KL Q 23 9347 എന്ന നമ്പറിലുള്ള കാറാണ് അപകടമുണ്ടാക്കിയത്. കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. അപകടം നടന്ന് അടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി. പതിനാലു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്.

പതിനാറിന് പുലര്‍ച്ചെയാണ് അജ്മലിനെ പൊലീസ് പിടികൂടിയത്. അജ്മലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോക്ടര്‍ ശ്രീക്കുട്ടിയും കേസിലെ പ്രതിയാണ്. അപകട ശേഷം കാര്‍ ഓടിച്ചു പോകാന്‍ പറഞ്ഞത് ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

 

webdesk13: