X

അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്തത് അപകടമുണ്ടാക്കി; കോളജ് വിദ്യാര്‍ത്ഥികളുടെ മരണം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരത്ത് കോളേജ് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ ബിനുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ചടയമംഗലത്ത് ഫെബ്രുവരി 28ന് രണ്ട് കോളേജ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചിരുന്നത്. അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തത്.

webdesk11: