X

career chandrika:അവസരങ്ങളൊരുക്കി ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റെറ്റിക്‌സ് കോഴ്‌സ്

പി.ടി ഫിറോസ്

പോഷക ഭക്ഷണവുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന പഠനശാഖകളാണ് ന്യൂട്രീഷ്യനും ഡയറ്ററ്റിക്‌സും. വിവിധമേഖലകളിലെ തൊഴില്‍ സാധ്യതകളൊരുക്കുന്ന ഈവിഷയങ്ങളെക്കുറിച്ച്കൂടുതലറിയാന്‍ശ്രമിക്കാം.വ്യത്യസ്തതരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍, അവ വ്യക്തികളുടെആരോഗ്യത്തെയും വളര്‍ച്ചയെയുംബാധിക്കുന്ന രീതി എന്നിവയെക്കുറിച്ചുള്ള പഠന മേഖലയാണ് ന്യൂട്രീഷന്‍അഥവാ പോഷകാഹാരപഠനം. ഓരോവ്യക്തിയുടെയുംവളര്‍ച്ച, ആരോഗ്യം, പ്രത്യുല്പാദനം, രോഗങ്ങള്‍എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷണക്രമത്തിന്റെപ്രാധാന്യത്തെക്കുറിച്ച ്‌ന്യൂട്രീഷ്യനില്‍ പഠിക്കാനാവും.

പോഷകാഹാരങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയധാരണയുടെ അടിസ്ഥാനത്തില്‍ ആരോഗ്യത്തിലും രോഗപ്രതിരോധ മേഖലയിലും ഭക്ഷണത്തിന്റെ സ്വാധീനം മനസ്സിലാക്കി ഓരോവിഭാഗത്തിലുമുള്ളവര്‍ക്കും പ്രത്യേക ആഹാരക്രമം നിശ്ചയിക്കുന്നതാണ്ഡയറ്ററ്റിക്‌സില്‍ ഉള്‍പ്പെടുന്നത്. ആഹാരത്തിലെ പഥ്യം, രോഗികള്‍, കായികതാരങ്ങള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവര്‍ക്കനുയോജ്യമായ ഭക്ഷണക്രമം എന്നിവശാസ്ത്രീയമായി നിര്‍ദ്ദേശിക്കുന്നതും ഡയറ്റീഷ്യനായിരിക്കും

ആശുപത്രികള്‍, നഴ്‌സിംഗ്‌ഹോമുകള്‍, വയോജനകേന്ദ്രങ്ങള്‍, പൊതുജനാരോഗ്യപ്രോഗ്രാമുകള്‍, ഹോട്ടലുകള്‍, ഫാക്ടറികള്‍, പരിശീലനകേന്ദ്രങ്ങള്‍ എന്നിവയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഡയറ്റീഷ്യന്മാര്‍ക് അവസരങ്ങളുണ്ട്. ഭക്ഷണങ്ങളുടെ മെനു തയ്യാറാക്കുക, ഗുണനിലവാരം പരിശോധിക്കുക, അവകേടുകൂടാതെ സൂക്ഷിക്കുക എന്നിവയുമായി ബന്ധപ്പെട്ട ഫുഡ്‌സേഫ്റ്റി/ഫുഡ്അഡ്മിസ്‌നിസ്‌ട്രേഷന്‍മേഖലകളില്‍ ന്യൂട്രീഷ്യന്മാര്‍ക്ക്‌സാധ്യതകളുണ്ട്.

രോഗപ്രതിരോധത്തിനും രോഗമുക്തിക്കും ആവശ്യമായ ഭക്ഷണക്രമത്തെക്കുറിച്ച് ആശുപത്രികളിലെ രോഗികള്‍ക്ക് ഉപദേശം നല്‍കുന്നവരാണ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍മാര്‍. വിവിധ തരത്തിലുള്ള പാരമ്പര്യ/ജീവിത ശൈലീരോഗങ്ങളുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണക്രമം നിര്‍ദ്ദേശിക്കുന്നതും അവരുടെ ഉത്തരവാദിത്തമാണ്. ഉപരിപഠനംപൂര്‍ത്തിയാക്കിഅധ്യാപനം, ഗവേഷണം എന്നിവയുംതിരഞ്ഞെടുക്കാവുന്നതാണ്.

ബിരുദതലത്തില്‍ ന്യൂട്രീഷന്‍ ആന്റ് ഡയറ്റെറ്റിക്‌സ് മേഖലയില്‍ പഠനാവസരങ്ങളൊരുക്കുന്ന ചിലസ്ഥാപനങ്ങളുടെ വിവരങ്ങള്‍

സെന്റ് തെരേസാസ്, എറണാകുളം
ബി.എസ്സിന്യൂട്രീഷ്യന്‍ആന്റ് ഡയറ്റെറ്റിക്‌സ്

അല്‍ഫോന്‍സാ, പാല, കോട്ടയം
ബി.എസ്സിക്ലിനിക്കല്‍ന്യൂട്രീഷ്യന്‍ആന്‍ഡ്ഡയറ്റെറ്റിക്‌സ്
ബി.വോക് (സ്‌പോര്‍ട്‌സ്, ന്യൂട്രിഷ്യന്‍ആന്‍ഡ്ഫിസിയോതെറാപ്പി)

എം.ഇ.എസ്മമ്പാട്
ബി.വോക്‌ന്യൂട്രീഷ്യന്‍ആന്‍ഡ്ഡയറ്റെറ്റിക്‌സ്

മൗണ്ട്കാര്‍മല്‍, ബംഗളുരു
ബി.എസ്സിഫുഡ്‌സയന്‍സ്ആന്‍ഡ് ന്യൂട്രിഷ്യന്‍

വിഎച്ച്ഡി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ഹോംസയന്‍സ്, ബംഗളുരു
ബി.എസ്സിക്ലിനിക്കല്‍ന്യൂട്രീഷ്യന്‍ആന്‍ഡ്ഡയറ്ററ്റിക്‌സ്

അവിനാ ഷിലിംഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോം സയന്‍സ് ആന്റ് ഹയര്‍ എജ്യുക്കേഷന്‍ ഫോര്‍വിമന്‍,
കോയമ്പത്തൂര്‍
ബി.എസ്സിഫുഡ്‌സയന്‍സ്ആന്‍ഡ്‌ന്യൂട്രീഷ്യന്‍

എത്തിരാജ്‌കോളേജ് ഫോര്‍ വിമന്‍, ചെന്നൈ
ബി.എസ്സിക്ലിനിക്കല്‍ന്യൂട്രീഷ്യന്‍ആന്‍ഡ്ഡയറ്ററ്റിക്‌സ്

പി.എസ്.ജികോളേജ്ഓഫ് ആര്‍ട്‌സ്ആന്റ് സയന്‍സ്, കോയമ്പത്തൂര്‍
ബി.എസ്സിന്യൂട്രീഷ്യന്‍, ഫുഡ്‌സര്‍വീസ്മാനേജ്‌മെന്റ്ആന്‍ഡ്ഡയറ്ററ്റിക്‌സ്

പി.എഫസ്റ്റ്‌ഗ്രെയ്ഡ, മംഗളൂരു
ബി.എസ്സിഫുഡ്‌ന്യൂട്രീഷ്യന്‍ആന്‍ഡ്ഡയറ്ററ്റിക്‌സ്

യെനോപോയ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ആര്‍ട്‌സ്, സയന്‍സ് മാനേജ്‌മെന്റ്, മംഗളൂരു
ബി.എസ്സിഫുഡ്‌സയന്‍സ്ആന്‍ഡ്‌ന്യൂട്രിഷ്യന്‍

സിംബയോസിസ്സ്‌കില്‍സ്ആന്‍ഡ് പ്രൊഫഷണല്‍യൂണിവേഴ്‌സിറ്റി, പൂനെ
ബി.എസ്സിന്യൂട്രീഷ്യണല്‍സയന്‍സസ്ആന്റ് ഡയറ്റെറ്റിക്‌സ്

ലവ്‌ലിപ്രൊഫഷണല്‍ സര്‍വകലാശാല, പഞ്ചാബ്
ബി.എസ്.സി ന്യൂട്രീഷ്യന്‍ആന്‍ന്റ് ഡയറ്ററ്റിക്‌സ്

മണിപ്പാല്‍ കോളജ്ഓഫ്‌ഹെല്‍ത്ത്
പ്രൊഫഷന്‌സ്, കര്‍ണാടക
ബി.എസ്സിക്ലിനിക്കല്‍ന്യൂട്രീഷ്യന്‍ആന്‍ഡ്ഡയറ്ററ്റിക്‌സ്

വിമന്‍ ക്രിസ്ത്യന്‍കോളജ്, ചെന്നൈ
ബി.എസ്.സി ഹോം സയന്‍സ്‌ന്യൂട്രീഷ്യന്‍, ഫുഡ്‌സര്‍വീസ്മാനേജ്‌മെന്റ്ആന്‍ഡ്ഡയറ്റെറ്റിക്‌സ്

യു.പി.ഇ.എസ്‌ഡെറാഡൂണ്‍
ബി.എസ്.സി (ഫുഡ്, ന്യൂട്രീഷ്യന്‍, ആന്‍ഡ്ഡയറ്റിക്‌സ്)

അല്‍വാസ്, മംഗളൂരു
ബി.എസ്.സി ഫുഡ്, ന്യൂട്രീഷ്യന്‍ആന്‍ഡ്ഡയറ്റെറ്റിക്‌സ്

സമാനവിഷയങ്ങളില്‍ബിരുദാനന്തരബിരുദപഠനത്തിന് കേരളത്തിലെസ്ഥാപനങ്ങള്‍ക്ക്പുറമെ ഹൈദ്രാബാദിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ്‌ന്യൂട്രീഷ്യന്‍, പോണ്ടിച്ചേരിസര്‍വകലാശാല, രാജസ്ഥാന്‍, ഹരിയാനകേന്ദ്രസര്‍വകലാശാലകള്‍, മണിപ്പാല്‍ കോളേജ്ഓഫ് ഹെല്‍ത്‌പ്രൊഫഷന്‌സ്‌കര്‍ണാടക, ശ്രീപത്മാവതിമഹിളാവിശ്വവിദ്യാലയതിരുപ്പതി, ലവ്‌ലിപ്രൊഫഷണല്‍സര്‍വകലാശാല പഞ്ചാബ്തുടങ്ങിയസ്ഥാപനങ്ങളില്‍ അവസരങ്ങളുണ്ട്.കൂടാതെ ഫുഡ്ആന്‍ഡ്‌ന്യൂട്രീഷ്യന്‍ മേഖലയിലെപഠനത്തിന് ഊന്നല്‍നല്‍കുന്ന ഹോംസയന്‍സ്ബാച്ചിലര്‍ബിരുദം കേരളത്തിലെസര്‍വകലാശാലകള്‍ക്ക് കീഴിലെ കോളേജുകളിലടക്കം വിവിധസ്ഥാപനങ്ങളില്‍പഠിക്കാം.

 

Test User: