പി ടി ഫിറോസ്
ഒരു കരിയറെന്ന നിലയില്‍ ഇപ്പോള്‍ ഏറ്റവും പഴികേട്ടു കൊണ്ടിരിക്കുന്നത് എഞ്ചിനീയറിംഗിനായിരിക്കാം. കോളജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞ്കിടക്കുകയും പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി വരികയും ചെയ്യുന്ന സാഹചര്യമുള്ളപ്പോള്‍ എഞ്ചിനീയറിംഗ് പഠനം തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കു മുണ്ടാകുന്ന ആശങ്ക സ്വാഭാവികമാണ്. എന്നാല്‍ പഠന മേഖലയുടെ സവിശേഷതകളും സാധ്യതകളും തിരിച്ചറിഞ്ഞു കൊണ്ട് വ്യക്തമായ ആസൂത്രണത്തോടെ പഠിച്ചാല്‍ ആശങ്കകള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്ന് വ്യക്തമാവും. ബിരുദം നേടുകയെന്നതിനപ്പുറം വിപുലവും വ്യത്യസ്തങ്ങളുമായ അവസരങ്ങളുടെ ലോകം കണ്ടെത്താനാവുന്നവര്‍ക്ക് തിളങ്ങാനേറെ അവസരങ്ങളുണ്ടിവിടെ. നാലു വര്‍ഷത്തെ പഠനംകൊണ്ട് വിദ്യാര്‍ഥിയെ ഒരു പ്രൊഫഷനലാക്കുന്നുവെന്നതും അതുവഴി ആര്‍ജ്ജിച്ചെടുത്ത കഴിവും സാങ്കേതിക ജ്ഞാനവും ഉപയോഗപ്പെടുത്തി സമൂഹികാവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നുവെന്നതും എഞ്ചിനീയറുടെ സവിശേഷതയാണ്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യ പ്രവര്‍ത്തകള്‍ക്ക് സാങ്കേതിക സംവിധാനം ഒരുക്കിക്കൊടുക്കാനും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വിദ്യാഭ്യാസ, തൊഴില്‍, ബിസിനസ് മേഖലകളില്‍ ഫലപ്രദമായി ഇടപെടാനും സാധിച്ച ഉദാഹരണം മാത്രമറിഞ്ഞാല്‍ മതി എഞ്ചിനീയര്‍മാരുടെ സ്വാധീനത്തിന്റെ ആഴം വ്യക്തമാവാന്‍. ജീവിതത്തിന്റെ സമഗ്രമേഖലയിലും ആധിപത്യം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന സാങ്കേതിക സംവിധാനങ്ങളിലഖിലവും എഞ്ചിനീയിറിംഗ് മേഖലയുടെ സംഭാവനയാണെന്നതും ഓര്‍ക്കേണ്ടതുണ്ട്. ബിരുദ യോഗ്യത കൊണ്ട് മാത്രം ലോകമെങ്ങുമുള്ള വിവിധമേഖലകളില്‍ ജോലി അന്വേഷിക്കാന്‍ പര്യാപ്തമാക്കുന്ന വിധം പോര്‍ട്ടബിലിറ്റിയും ഫഌക്‌സിബിലിറ്റിയുമുള്ള പ്രൊഫഷണല്‍ കോഴ്‌സാണ് എഞ്ചിനീയയറിംഗെന്ന് നിസ്സംശയം പറയാം.
മതിയായ തയ്യാറെടുപ്പുകള്‍ നടത്താനൊരുക്കമുണ്ടെങ്കില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ മികവുറ്റ അവസരങ്ങള്‍ കണ്ടെത്താന്‍ സാധിക്കും .ഇന്ത്യന്‍ എഞ്ചിനീയറിങ് സര്‍വീസ്, റെയില്‍വേ, ഡിഫന്‍സ്, സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ മത്‌സരപ്പരീക്ഷകളിലൂടെ അവസരം നേടാനാവും. എഞ്ചിനീയറിങ് അവസരങ്ങള്‍ക്ക് പുറമെ ബാങ്കിങ് മേഖല, പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ എന്നിവ നടത്തുന്ന പരീക്ഷകള്‍ വഴി സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മറ്റു ജോലികള്‍ക്കും ശ്രമിക്കാം. സിവില്‍ സര്‍വീസ് പരിശീലനവും പരിഗണിക്കാം. പ്ലേസ്‌മെന്റില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് പഠനം കഴിഞ്ഞയുടന്‍ വമ്പന്‍ സ്ഥാപനങ്ങളിലടക്കം ലക്ഷങ്ങള്‍ ശമ്പളമുള്ള തൊഴില്‍ ലഭിക്കാനിടയുണ്ട്. ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, അപ്രന്‍ഷിപ്, ഇന്റേണ്‍ഷിപ് എന്നിവ ഉപയോഗപ്പെടുത്തണം. സര്‍ക്കാര്‍ സ്ഥാപനങ്ങളായ നീലിറ്റ്, കെല്‍ട്രോണ്‍, സിഡാറ്റ്, സിഡിറ്, അസാപ്, ഐസിടി അക്കാദമി എന്നിവക്ക് പുറമെ മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സുകളെയും ആശ്രയിക്കാം. അപ്രന്‍ഷിപ്, ഇന്റേണ്ഷിപ് എന്നിവക്കായി യഥാക്രമം portal.mhrdnats.gov.in, ശിലേൃിവെശു.മശരലേശിറശമ.ീൃഴ എന്നീ വെബ്‌സൈറ്റുകള്‍ പ്രയോജനപ്പെടുത്താം. മികച്ച സ്ഥാപനങ്ങളില്‍ ജോബ് ഷാഡോവിങ്ങിന് അവസരം ലഭിച്ചാല്‍ വലിയ നേട്ടമായിരിക്കും. ആകര്‍ഷകമായ റെസ്യുമെ, പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റ് ആയ ലിങ്ക്ഡിനിലെ സജീവമായ ഇടപെടല്‍, തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള നിരന്തരസമ്പര്‍ക്കം എന്നിവ പ്രധാനമാണ്. സ്‌കില്‍ വര്‍ദ്ധനവിന് ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ പഠന സമയത്ത് തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. തൊഴില്‍പരമായ മികവ് പരിശീലിക്കുന്നതോടൊപ്പം ആശയവിനിമയം, ഇംഗ്ലീഷ്ഭാഷാ അവഗാഹം, പ്രശ്‌നപരിഹാരം, വൈകാരികസംയമനം, തീരുമാനമെടുക്കല്‍, ടീംവര്‍ക്ക് എന്നീ ശേഷികള്‍ മെച്ചപ്പെടുത്തുന്നതും പ്രയോജനം ചെയ്യും.
എഞ്ചിനീറിങ് മേഖലയിലെ ഉപരിപഠന ശേഷം അധ്യാപന, ഗവേഷണ മേഖലകളിലെത്താം.. ഇതിനായി സ്‌റ്റൈപ്പന്റോടെ പഠിക്കാന്‍ ‘ഗേറ്റ്’ പരീക്ഷ കടക്കണം. ‘ഗേറ്റ്’ വഴി ലഭിക്കുന്ന തൊഴിലവസരങ്ങളുമുണ്ട്. ഇഅഠ, തഅഠ, ഏങഅഠ, ങഅഠ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ നേരിട്ട് മാനേജ്‌മെന്റ് മേഖലയില്‍ ഐ.ഐ. എം അടക്കമുള്ള ഉന്നത സ്ഥാപന ങ്ങളില്‍ നിന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കാനായാല്‍ കിടയറ്റ അവസരങ്ങളിലെത്താം. വിദേശത്തും പഠനവസരങ്ങളുണ്ട്. ഐ.ഐ.ടി ഖരഖ്പൂര്‍ നടത്തുന്ന എല്‍.എല്‍.ബി കോഴ്‌സ് പ്രവേശനത്തിനുള്ള പ്രധാന യോഗ്യത ബി.ടെക് ആണ്. ഡിസൈന്‍ മേഖലയിലെ ഉപരിപഠന സാധ്യതകളുമുണ്ട്. ബി.ടെക് മാത്രം കഴിഞ്ഞ് നേരിട്ട് പിഎച്ച്ഡി പ്രവേശനത്തിന് അവസരമൊരുക്കുന്ന സ്ഥാപനങ്ങളുമുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ‘നിക്മാര്‍’ നടത്തുന്ന നിര്‍മാണ മേഖലയിലെ കോഴ്‌സുകള്‍ ഏറെ ശ്രദ്ധേയങ്ങളാണ്. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, എക്കണോമിക്‌സ്, എന്‍വിറോണ്‍മെന്റല്‍ സയന്‍സ് എന്നിങ്ങനെയുള്ള മേഖലകളില്‍ ഉപരിപഠനവസരമുണ്ട്. മറ്റു ഡിഗ്രിക്കാര്‍ക്കും പോകാവുന്ന സോഷ്യോളജി, ലൈബ്രറി സയന്‍സ്, ജേര്‍ണലിസം, ജേണലിസം, സോഷ്യല്‍വര്‍ക്ക്, വിമന്‍സ്റ്റഡീസ്, പൊളിറ്റിക്കല്‍സയന്‍സ് തുടങ്ങിയവയും പഠിക്കാം. സ്വന്തമായി തൊഴില്‍ മേഖല കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംരംഭകത്വവും പരിഗണിക്കാവുന്നതാണ്. അവരവര്‍ക്ക് അനുയോജ്യമായ മേഖല തിരിച്ചറിഞ്ഞതിന് കാലേകൂട്ടി ഒരുക്കങ്ങള്‍ നടത്തി മുന്നേറാന്‍ തയ്യാറെടുത്താല്‍ എന്‍ജിനീയറിംഗ് പഠനത്തിലൂടെ കരിയറിലുയരാമെന്നതില്‍ സംശയം വേണ്ട,.