രൂപലാവണ്യങ്ങളെയും സൗന്ദര്യ സങ്കല്പങ്ങളെയും കുറിച്ചുമുള്ള മനുഷ്യ മനസ്സിന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നിറവേറ്റാനുള്ള പരിശ്രമങ്ങളിലേര്‍പ്പെടുക വഴി മികച്ച തൊഴില്‍ സാധ്യതയിലേക്ക് വാതില്‍ തുറക്കുന്ന സവിശേഷമായ കരിയര്‍ മേഖലയാണ് ഡിസൈന്‍. ഫാഷന്‍ ഡിസൈന്‍ എന്നതിനപ്പുറം രൂപകല്പനയുടെ പുത്തന്‍ സാധ്യതകളിലേക്കാണ് ഇതുവഴി പ്രവേശിക്കാനാവസമൊരുങ്ങുന്നത്
പ്രോഡക്ട് ഡിസൈന്‍, യൂസര്‍ ഇന്റര്‍ഫേസ്/യൂസര്‍ എക്‌സ്പീരിയന്‍സ് (യു.ഐ/യു.എക്‌സ്) ഡിസൈന്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഗ്രാഫിക് ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ടെക്‌സറ്റൈല്‍ ഡിസൈന്‍, ആര്‍ട്ട് ഡിസൈന്‍, വെഹിക്കിള്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, ആഭരണ ഡിസൈന്‍, നീറ്റ് വെയര്‍ ഡിസൈന്‍, സെറാമിക് ഡിസൈന്‍, ആക്‌സെസ്സറി ഡിസൈന്‍ തുടങ്ങിയ നിരവധി വകഭേദങ്ങളിലേക്കുള്ള വിശാലമായ വാതായനങ്ങളാണ് ഡിസൈന്‍ പഠനം വഴി തുറക്കപ്പെടുന്നത്.
കേവലമായ ജോലി എന്നതിനപ്പുറം സര്‍ഗവൈഭവവും സൃഷ്ടിപരതയും നിരന്തരമായി ഉപയോഗപ്പെടുത്തി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശേഷി വളര്‍ത്തിയെടുക്കുന്നവര്‍ക്കാണ് കരിയറില്‍ മികവ് തെളിയിക്കാനാവുക. ഇത്തരം അഭിരുചി പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് പ്രവേശനം തേടാവുന്ന ശ്രദ്ധേയമായ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ നിരവധി സ്ഥാപനങ്ങളിലുണ്ട്.
കിടയറ്റ സ്ഥാപനങ്ങളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) കോഴ്‌സ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സവിശേഷ സാധ്യതകള്‍ നല്‍കുന്ന പ്രവേശന പരീക്ഷയാണ് അണ്ടര്‍ ഗ്രാജുവേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (യൂസീഡ്). ബോംബെ, ഡല്‍ഹി, ഹൈദ്രാബാദ്, ഗുവാഹത്തി എന്നീ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (ഐ.ഐ.ടികള്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ജബല്‍പൂര്‍ എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന നാലു വര്‍ഷ ബി.ഡിസ് പ്രോഗ്രാമിലെ പ്രവേശനത്തിനാണ് യൂസീഡ് സ്‌കോര്‍ പരിഗണിക്കുന്നത്. 202223 അധ്യയന വര്‍ഷത്തില്‍ എല്ലായിടത്തുമായി 199 സീറ്റുകളാണുണ്ടായിരുന്നത്. യൂസീഡ് സ്‌കോര്‍ പ്രവേശനത്തിന് മാനദണ്ഡമായി സ്വീകരിക്കുന്ന വേറെയും സ്ഥാപനങ്ങളുമുണ്ട്.
2023 ജനുവരി 22 നു നടക്കുന്ന യൂസീഡ്2023ന് ഒക്ടോബര്‍ 21 വരെ പിഴയില്ലാതെ അപേക്ഷിക്കാം. പൊതു വിഭാഗത്തിന് 3600 രൂപയും പട്ടിക വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, എല്ലാ വിഭാഗത്തിലുമുള്ള പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് 1800 രൂപയുമാണ് അപേക്ഷാ ഫീസ്. 2022 ല്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും 2023 ല്‍ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും പ്രവേശനവസരമുണ്ട്. പ്ലസ്ടുവിന് ഏത് സ്ട്രീമെടുത്തവര്‍ക്കും അപേക്ഷിക്കാമെങ്കിലും ഐ.ഐ.ടി.ടി.എം ജബല്പൂറിലെ ബി.ഡിസ് പ്രോഗ്രാമിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ ബയോളജി വിഷയങ്ങളും ഐ.ഐ.ടി ഗുവാഹത്തിയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയും പഠിച്ചിരിക്കണമെന്നുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനും മറ്റു വിശദ വിവരങ്ങള്‍ക്കും https://www.uceed.iitb.ac.in/2023/ എന്ന വെബ്‌സൈറ്റ് പരിശോധിക്കാം. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ രണ്ട് ഭാഗങ്ങളാണുള്ളത്. പാര്‍ട്ട്എ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും പാര്‍ട്ട് ബിയില്‍ ഡ്രോയിങ് പരീക്ഷയുമാണ്. തിരുവനന്തപുരം,എറണാകുളം, തൃശൂര്‍, കോഴിക്കോട്, ബംഗളൂരു, ചെന്നൈ അടക്കം 24 കേന്ദ്രങ്ങളുണ്ട്. മുന്‍ഗണനാടിസ്ഥാനത്തില്‍ 3 കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം. ഇ.ഡബ്‌ള്യു.എസ്, ഒബിസി(എന്‍സിഎല്‍), എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സംവരണമുണ്ട്. അപേക്ഷകര്‍ 1998 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം (പട്ടിക വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷം ഇളവുണ്ട്). പരമാവധി തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ മാത്രമേ യൂസീഡിന് പങ്കെടുക്കാനര്‍ഹതയുണ്ടാവുകയുള്ളൂ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി) ബാംഗ്ലൂര്‍, ബോംബെ, ഡല്‍ഹി, ഗുവാഹത്തി, ഹൈദ്രാബാദ്, കാണ്‍പൂര്‍, റൂര്‍ഖീ ഐ.ഐ.ടികള്‍ എന്നിവിടങ്ങളിലെ വിവിധ സ്‌പെഷ്യലൈസേഷനുകളിലുള്ള മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്), പി.എച്ച്ഡി പ്രവേശനങ്ങള്‍ക്ക് മാനദണ്ഡമായ കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈന്‍ (സീഡ്2023 ) നും പിഴയില്ലാതെ ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ 2023 ജനുവരി 22 നു നടക്കും . പ്ലസ്ടു പഠനത്തിന് ശേഷം ചുരുങ്ങിയത് 3 വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ള ബിരുദം, ബിരുദാന്തര ബിരുദം, ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് പ്രവേശന പരീക്ഷക്ക് പങ്കെടുക്കാമെങ്കിലും യോഗ്യത നേടുന്ന മുറക്ക് അതത് സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്ക് നിഷ്‌ക്കര്ഷിച്ചിട്ടുള്ള മറ്റു നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക. വിശദാംശങ്ങളറിയാന്‍ https://www. ceed.iitb.ac.in/2023/ k-µÀ-in-¡mw.