X

career chandrika-അവസരങ്ങളുടെ വാതായനങ്ങള്‍ തുറക്കുന്ന നിയമ പഠനം

പിടി ഫിറോസ്.

നവീനമായ സാധ്യതകളിലേക്ക് വാതായനം തുറക്കുന്നആകര്‍ഷകമായ പഠനമേഖലയാണ് നിയമം. കോടതികേസുകളിലെ വ്യവഹാരങ്ങളില്‍ ഇടപെട്ട് പ്രാവീണ്യം തെളിയിക്കാനുള്ള സാധ്യതകള്‍ ഏറെയുണ്ടെങ്കിലും അതിനുമപ്പുറമുള്ള മേഖലകളിലേക്ക് കൂടി അവസരങ്ങള്‍ വികസിച്ചിട്ടുണ്ട്. വ്യവസായ വാണിജ്യ, ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, പബ്‌ളിക് പ്രോസിക്യൂഷന്‍, കോണ്‍ട്രാക്ട്‌സ്, മീഡിയ, സായുധ സേന, നിയമവകുപ്പ്, ജുഡീഷ്യല്‍ സര്‍വീസ്, ടാക്‌സ് കണ്‍സള്‍ട്ടന്‍സി, നോട്ടറി, ആര്‍ബിട്രേഷന്‍, പാരാലീഗല്‍ സര്‍വീസ്, ഹ്യൂമന്‍ റൈറ്റ്‌സ്, ബൗദ്ധിക സ്വത്തവകാശം, നിയമ വിശകലനം, ലീഗല്‍ ജേര്‍ണലിസം തുടങ്ങിയമേഖലകളില്‍ കരിയര്‍ തിരഞ്ഞെടുത്ത് മുന്നേറാനാവും. നിയമ ബിരുദത്തിന് ശേഷം കമ്പനി സെക്രട്ടറി പോലെയുള്ള അധിക യോഗ്യതകള്‍ നേടുന്നവര്‍ക്ക് കോര്‍പ്പറേറ്റ് മേഖലയില്‍ സവിശേഷമായ അവസരങ്ങളുണ്ട്. സിവില്‍ സര്‍വീസ് പ്രവേശനത്തിനും ശ്രമിക്കാവുന്നതാണ്. നിയമ രംഗത്ത് തൊഴില്‍ നേടാനും ചീഫ്ജസ്റ്റീസ് വരെയുള്ള ജുഡീഷ്യല്‍ തസ്തികകളില്‍ ജോലി ചെയ്യാനും എല്‍.എല്‍.ബി തന്നെ മതിയെങ്കിലും ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടിഅധ്യാപന, ഗവേഷണ രംഗത്തെ സാധ്യതകളുമുപയോഗപ്പെടുത്താം. പ്ലസ്ടു, ബിരുദ പഠനങ്ങള്‍ക്ക് ശേഷംയഥാക്രമം പഞ്ചവര്‍ഷ, ത്രിവത്സര കോഴ്‌സുകളായിപഠിക്കാനാവസരമുണ്ട്. +2വിന് ഏതു വിഷയമെടുത്തവര്‍ക്കും പ്രവേശനം നേടാവുന്നപ്രൊഫഷണല്‍ കോഴ്‌സ്എന്ന നിലയില്‍ വലിയൊരു സാധ്യത കൂടിയാണിത്.നിയമ പഠനാഭിരുചിയുള്ളവര്‍ക്ക് പ്ലസ്ടു കഴിഞ്ഞതിന് ശേഷം പരിഗണിക്കാവുന്ന പഠനാവസരങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങള്‍:

പ്രധാന അവസരങ്ങള്‍

കൊച്ചിയിലെ ന്യുവാല്‍സ് അടക്കം 22 നിയമ സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയാണ് ക്ലാറ്റ് എന്നറിയപ്പെടുന്നകോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്. പ്ലസ്ടു കഴിഞ്ഞവര്‍ക്കും 2022ല്‍ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെയ്8 നാണ് പ്രവേശന പരീക്ഷ നടക്കുക. ജനുവരി ഒന്നു മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ consortiumofnlus. ac.in എന്ന വെബ്‌സെറ്റില്‍ ലഭ്യമാവും.

ഡല്‍ഹിയിലെ ദേശീയ നിയമ സര്‍വകലാശാലയിലെകോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള മത്സരപരീക്ഷയാണ് ആള്‍ ഇന്ത്യാലോ എന്‍ട്രന്‍സ് ടെസ്റ്റ് പ്ലസ്ടു കഴിഞ്ഞവര്‍ക്കും 2022ല്‍ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് 1ന് നടക്കും. മറ്റുവിവരങ്ങള്‍ ജനുവരി ആദ്യവാരത്തോടെ www.nlu delhi.ac.in-F- വെബ്‌സൈറ്റിലുണ്ടാവും.
അലീഗഡ് മുസ്‌ലിം സര്‍വ കലാശാല, ബനാറസ് ഹിന്ദുസര്‍വകലാശാല, ജാമിഅ മില്ലിയ്യ, സൗത്ത് ബീഹാര്‍ സെന്‍ട്രല്‍ സര്‍വകലാശാല, സിംബയോസിസ് ലോ സ്‌കൂള്‍, െ്രെകസ്റ്റ് സര്‍വകലാശാല ലവലി പ്രൊഫഷണല്‍ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ അവസരങ്ങളും ഉപയോഗപ്പെടുത്താം. അഡ്മിഷന്‍ നോട്ടിഫിക്കേഷനുകള്‍ ബന്ധപ്പെട്ട വെബ്‌സൈറ്റുകളില്‍ പ്രതീക്ഷിക്കാം. ജിന്‍ഡാല്‍ ലോസ്‌കൂള്‍ അടക്കമുള്ള നിരവധിസ്ഥാപങ്ങളില്‍ പ്രവേശനത്തിന് മാനദണ്ഡമായിട്ടുള്ള എല്‍.എസ്.എ.ടിപ്രവേശന പരീക്ഷക്ക് ഇപ്പോള്‍ www. discoverlaw.in-എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. യു.എസ്, ക്യാനഡ അടക്കമുള്ള വിദേശരാജ്യങ്ങളിലെ നിയമ പഠനത്തിനു ശ്രമിക്കുന്നവര്‍ക്ക് വിവരങ്ങള്‍ക്കായി www.lsac.org എന്ന വെബ്‌സൈറ്റ് പരിശോധിക്കാം.

കേരളത്തിലും പഠിക്കാം

നാലു സര്‍ക്കാര്‍ ലോ കോളജുകളിലും (തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്) മറ്റു സ്വകാര്യ കോളജുകളിലും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാവുന്ന ഇന്റഗ്രെറ്റഡ് എല്‍ .എല്‍. ബി കോഴ്‌സുകള്‍ ഉണ്ട്. പ്രവേശനം എന്‍ട്രന്‍സ് (KLEE) വഴി ആയിരിക്കും. പ്ലസ്ടു വിജയിച്ചവര്‍ക്കും 2022 ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.  ബിരുദം കഴിഞ്ഞവര്‍ക്ക് ത്രിവത്സര കോഴ്‌സുകളുമുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ പഞ്ച വര്‍ഷ ബിബിഎ/ ബികോം എല്‍.എല്‍. ബി കോഴ്‌സ് ഉണ്ട്. ദേശീയ തലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് പ്രവേശനം. അറിയിപ്പ് www. admissions .cusat.ac.in  പ്രതീക്ഷിക്കാം. അലിഗഡ് മലപ്പുറം ക്യാമ്പസിലും പഞ്ചവര്‍ഷ ബി.എഎല്‍.എല്‍.ബി പ്രോഗ്രാം ഉണ്ട്. തിരുവന്തപുരത്തുള്ള കേരള ലോ അക്കാദമി, മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്, കണ്ണൂര്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് എന്നിവിടങ്ങളിലും അവസരങ്ങളുണ്ട്. പ്രവേശനനടപടികളുടെ വിശദവിവരങ്ങള്‍ ബന്ധപ്പെട്ടവെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.

 

 

 

 

Test User: