പി ടി ഫിറോസ്
ചെലവ് കുറഞ്ഞ രീതിയില്‍ ഉന്നത വിദ്യാഭ്യാസം ഒരുക്കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ സംഭാവനകളാണ് രാജ്യത്തെമ്പാടുമുള്ള പല കേന്ദ്ര സര്‍വകലാശാലകളും അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിവ് തെളിയിച്ച അധ്യാപകര്‍, കിടയറ്റ ഭൗതിക സൗകര്യങ്ങള്‍ എന്നിങ്ങനെ മികവുറ്റ പഠനസാഹചര്യം ഒരുക്കാനുള്ള എല്ലാ ചേരുവകളാലും അനുഗ്രഹീതമാണ് മിക്ക കേന്ദ്ര സര്‍വകലാശാലകളും. അവരവരുടെ അഭിരുചിയും താല്പര്യവുമനുസരിച്ച് വിവിധ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും നിലവാരമുള്ള പഠനാവസരങ്ങള്‍ ഉപയോഗപ്പെടുത്തി കരിയറിന്റെ ഉയര്‍ന്ന തലങ്ങളില്‍ പ്രവേശിക്കാനും അവസരമൊരുക്കുന്ന കേന്ദ്ര സര്‍വകലാശാലകളില്‍ പലതും സാധാരണ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഒരു പടി മുന്നില്‍ തന്നെയാണ്.
പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് രാജ്യത്തെമ്പാടുമുള്ള നാല്പത്തി അഞ്ച് കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ അവസരമൊരുക്കുന്ന സുപ്രധാന പ്രവേശന പരീക്ഷയായ സിയുഇടി (സെന്‍ട്രല്‍ യൂണിവേഴ്സ്റ്റിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷക്ക് ഏപ്രില്‍ 6 മുതല്‍ മെയ് 6 വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂലായ് ആദ്യ രണ്ട് ആഴ്ചകളിലായി പരീക്ഷ നടക്കും. ജെഎന്‍യു, ഡല്‍ഹി, ജാമിഅ മില്ലിയ്യ, ഹൈദ്രബാദ്, പോണ്ടിച്ചേരി, അലിഗഡ് മുസ്‌ലിം, ബനാറസ് ഹിന്ദു തുടങ്ങിയ മിക്ക കേന്ദ്ര സര്‍വകലാശാലകളിലേക്കും സ്വതന്ത്രമായ പ്രവേശന നടപടികളായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ഉണ്ടായിരുന്നത്. കാസര്‍ക്കോടുള്ള കേരള കേന്ദ്ര സര്‍വകലാശാലയിലെ പ്രവേശനവും സിയുഇടി പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. കേന്ദ്ര സര്‍വകലാശാലകള്‍ക്ക് പുറമെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ജാമിഅ ഹംദര്‍ദ്, അവിനാഷിലിംഗം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോം സയന്‍സ് തുടങ്ങിയ ചില സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് സിയുഇടി മാനദണ്ഡമായിരിക്കും.
മള്‍ട്ടിപ്പിള്‍ ചോയ്‌സ് സ്വഭാവത്തിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്പ്യൂട്ടര്‍ അധിഷ്ടിത പ്രവേശന പരീക്ഷക്ക് മലയാളമടക്കം 13 ഭാഷകളില്‍ ചോദ്യപ്പേപ്പര്‍ ലഭ്യമാവും. I-A, I-B, II, III എന്നിങ്ങനെ 4 സെക്ഷനുകളിലായാണ് പരീക്ഷ നടക്കുന്നത്. സെക്ഷന്‍ കഅ യിലുള്ള മലയാളമടക്കമുള്ള 13 ഭാഷകളില്‍ നിന്ന് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കണം. സെക്ഷന്‍ I-B യില്‍ 19 മറ്റു ഭാഷകളാണുണ്ടാവുക. ബിരുദതലത്തില്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍ക്കനുസരിച്ച് ഈ സെക്ഷനിലും ഭാഷ തിരഞ്ഞെടുക്കാം. ഒരോ ഭാഷയുമായി ബന്ധപ്പെട്ടു 50 ചോദ്യങ്ങളില്‍ നിന്ന് 40 ചോദ്യങ്ങള്‍ക്കുത്തരമെഴുതണം. ഭാഷാഭിരുചി, പദസമ്പത്ത് എന്നിവ പരിശോധിക്കുന്ന 45 മിനിറ്റ് ദൈര്‍ഘ്യമാണ് ഓരോ ഭാഷക്കുമുണ്ടാവുക.
സെക്ഷന്‍ കക ല്‍ വിവിധ മേഖലകളുമായി ബന്ധപ്പെട്ട 27 വിഷയങ്ങളുണ്ടാവും. ഉപരിപഠനത്തിന് തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സും സ്ഥാപനവുമായി ബന്ധപ്പെട്ട് 6 വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാനാവസരമുണ്ട്. ഓരോ വിഷയങ്ങളുടെയും പരീക്ഷക്ക് 45 മിനിട്ടാണ് ലഭിക്കുക. 50 ചോദ്യങ്ങളില്‍ നിന്ന് 40 ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള അവസരമുണ്ട്.
സെക്ഷന്‍ കകക ല്‍ 60 മിനിറ്റ് ദൈര്‍ഘ്യമുള്ള പൊതുവായ പരീക്ഷയാണുള്ളത്.
പൊതുവിജ്ഞാനം, ആനുകാലികം, സംഖ്യാഭിരുചി, മെന്റല്‍ എബിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട 75 ചോദ്യങ്ങളില്‍ നിന്ന് 60 ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്. സെക്ഷന്‍ ക, കഅ എന്നിവയില്‍ നിന്നായി 3 ഭാഷകള്‍ വരെ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടെങ്കിലും മൂന്നാമത്തെ ഭാഷ സെക്ഷന്‍ കക വില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ആറാമത്തെ വിഷയവുമായി ബന്ധപ്പെട്ടതായിരിക്കണം. ഒരു കുട്ടിക്ക് എല്ലാ സെക്ഷനില്‍ നിന്നുമായി തിരഞ്ഞെടുക്കാവുന്ന ആകെ വിഷയങ്ങളുടെ എണ്ണം 9 ആയിരിക്കും എന്നത് പ്രത്യേകം ഓര്‍ക്കുക.
ഓരോ സ്ഥാപനവും നടത്തുന്ന കോഴ്‌സുകളുടെ വിശദ വിവരങ്ങള്‍ അറിയുവാന്‍ അതത് വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം.
തിരഞ്ഞെടുക്കുന്നതിന് മുമ്പായി കോഴ്‌സുകളുടെ പ്രവേശനത്തിനായി അതത് സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന യോഗ്യത പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ മറക്കരുത്.
പ്ലസ്ടു നിലവാരത്തിലുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷക്ക് ഉണ്ടാവുക. ഒരോ സര്‍വകലാശാലയും നിഷ്‌ക്കര്‍ഷിക്കുന്ന നിബന്ധനകള്‍ക്കനുസൃതയായി കഴിഞ്ഞ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കും പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാന്‍ അവസരമുണ്ടാവും.
അപേക്ഷ സമര്‍പ്പിക്കാനും പരീക്ഷാ കേന്ദ്രങ്ങള്‍, ഫീസ് തുടങ്ങിയ വിശദ വിവരങ്ങള്‍ അറിയുവാന്‍ https://cuet. samarth. ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.