X

CAREER CHANDRIKA: കരിയറില്‍ വിപുല സാധ്യതകളൊരുക്കി അലിഗഡ്

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കേന്ദ്ര സര്‍വകലാശാലകളിലൊന്നായി തലയുയര്‍ത്തി നില്‍ക്കുന്ന അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിപുലവും മികച്ചതുമായ പഠനവസരങ്ങളാണ് നല്‍കുന്നത്. അലീഗഢിലെ പ്രധാന കേന്ദ്രത്തിനു പുറമെ മലപ്പുറം, പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ്, ബീഹാറിലെ കിഷന്‍ഗഞ്ച് എന്നിവടങ്ങളിലും കേന്ദ്രങ്ങളുണ്ട്.

അലിഗഢ് സര്‍വകലാശാലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 13 പഠന വിഭാഗങ്ങളുടെ ഭാഗമായി നിരവധി കോളേജുകളും നിലവിലുണ്ട്. വ്യത്യസ്!ത വിഷയങ്ങളിലുള്ള വൈവിധ്യങ്ങളായ ലഭ്യമായ കോഴ്‌സുകളില്‍ മിക്കതിനും തുച്ഛമായ പഠന ചെലവാണുള്ളത് എന്ന ആകര്‍ഷണീയതയുണ്ട്.

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാവുന്ന ചില കോഴ്‌സുകളിലെ പ്രവേശനം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) വഴിയാണ്. ഇത്തരം കോഴ്‌സുകളെക്കുറിച്ചറിയാനും അപേക്ഷ സമര്‍പ്പിക്കുവാനും https://cuet.samarth.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

പ്ലസ്ടു കഴിഞ്ഞവര്‍ക്കും ഈ വര്‍ഷം പരീക്ഷ എഴുതുന്നവര്‍ക്കും സിയുഇടിയുടെ പരിധിയില്‍ പെടാത്ത താഴെക്കൊടുത്ത കോഴ്‌സുകളിലെ പ്രവേശനത്തിന് https://www.amucotnrollerexams.com/ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അഗ്രിക്കള്‍ച്ചര്‍, ബയോകെമിസ്ട്രി, ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ജിയോഗ്രഫി, ജിയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ബി.എസ്.സി ഓണേഴ്‌സ്.
അറബിക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇംഗ്ലീഷ്,ജ്യോഗ്രഫി, ലിംഗ്വിസ്റ്റിക്, ഫിലോസഫി, ഖുര്‍ആനിക പഠനം, ഉറുദു, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്, ഇക്കണോമിക്‌സ്, എജുക്കേഷന്‍, ജിയോഗ്രഫി, ഹിസ്റ്ററി, ഇസ്‌ലാമിക് സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്,സുന്നി, ഷിയാ തിയോളജി എന്നിവയില്‍ ബി.എ ഓണേഴ്‌സ്.ബാച്ചിലര്‍ ഓഫ് വിശ്വല്‍ ആര്‍ട്‌സ് ബി.കോം ഓണേഴ്‌സ്/ റിസര്‍ച്ച്
കെമിക്കല്‍, സിവില്‍. കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, പെട്രോ കെമിക്കല്‍, ഫുഡ് ടെക്‌നൊളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമൊബൈല്‍ (ഇലക്ട്രിക് വെഹിക്കിള്‍) എന്നിവയില്‍ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി (ബി.ടെക്) ബാചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ (ബി. ആര്‍ക്ക്) വിവിധ എഞ്ചിനീയറിങ് വിഷയങ്ങള്‍ക്ക് പുറമെ ലെതര്‍ ഡിസൈന്‍ & ഫുട്!വെയര്‍ ടെക്‌നോളജി, കോസ്റ്റും ടെക്‌നോളജി ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി, സെക്രെട്ടറിയല്‍ പ്രാക്ടീസ് എന്നിവയില്‍ ഡിപ്ലോമ ബിഎഎല്‍എല്‍ബി
എം.ബി.ബി.എസ് ബി. ഡി. എസ് ബാച്ചിലര്‍ ഓഫ് റേഡിയേഷന്‍ തെറാപ്പി ടെക്‌നോളജി
ബി.എസ്.സി നഴ്‌സിംഗ് റേഡിയേഷന്‍തെറാപ്പി ടെക്‌നോളജി, ഒപ്‌റ്റോമെട്രി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി ടെക്‌നോളജി, മെഡിക്കല്‍ റേഡിയോളജി &ഇമേജിങ് ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി സയന്‍സ്, ഫിസിയോതെറാപ്പി എന്നീ പാരാമെഡിക്കല്‍ ഡിഗ്രി ഡെന്റല്‍ ഹൈജീന്‍, ഡെന്റല്‍ മെക്കാനിക്‌സ്,ഓര്‍ത്തോ പീഡിക് &പ്ലാസ്റ്റര്‍ ടെക്‌നീഷ്യന്‍ എന്നീ പാരാമെഡിക്കല്‍ ഡിപ്ലോമ പ്രോഗ്രാമുകള്‍

കൂടാതെ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്‌സുകളും ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയും ലഭ്യമാണ്. കോഴ്‌സുകളും സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ക്ക് https://www.amucotnrollerexam-s.com/ എന്ന വെബ്‌സൈറ്റില്‍ കൊടുത്ത അഡ്മിഷന്‍ ഗൈഡ് പരിശോധിക്കാം. ബി.എഎല്‍.എല്‍.ബി, എം.ബി.എ, ബി.എഡ് എന്നീ കോഴ്‌സുകള്‍ പഠിക്കാന്‍ മലപ്പുറം കേന്ദ്രത്തിലും അവസരമുണ്ട്.

അലിഗഡ് യൂണിവേഴ്‌സിറ്റി നടത്തുന്ന വിവിധ കോഴ്‌സുകളുടെ പ്രവേശനം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. https://www.amucotnrollerexams.com/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവിധ കോഴ്‌സുകള്‍ക്ക് ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അയക്കേണ്ടതില്ലെങ്കിലും പ്രിന്റെടുത്ത് സൂക്ഷിക്കണം.

ബി.ടെക്/ബി.ആര്‍ക്ക്, ഡിപ്ലോമ, ബി.എഎല്‍.എല്‍.ബി, ബി.എഡ്, എം.ബി.എ, ബി.എ (ഓണേഴ്‌സ്). ബി.കോം (ഓണേഴ്‌സ്), ബി.എസ്.സി (ഓണേഴ്‌സ്), ബി.എഡ്, എം.ബി.എ, എം.എസ്.ഡബ്‌ള്യു, മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളുടെ പ്രവേശന പരീക്ഷക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രമുണ്ട്. മറ്റു പരീക്ഷകള്‍ക്ക് അലിഗഡ് മാത്രമാണ് കേന്ദ്രം. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് നീറ്റ് (യുജി) വഴിയും ബി.ആര്‍ക്കിന് നാറ്റ വഴിയും യോഗ്യത നേടണം.

അപേക്ഷിക്കാനുള്ള അവസാന ദിവസം കോഴ്‌സുകള്‍ക്കനുസൃതമായി മാര്‍ച്ച് 15 മുതല്‍ വ്യത്യസ്ത തീയതികളിലാണ്.ഓരോ കോഴ്‌സുകള്‍ക്കും വേണ്ട യോഗ്യതകള്‍, പ്രവേശന പരീക്ഷാ രീതി, അപേക്ഷിക്കേണ്ട അവസാന തീയതി അഡ്മിഷന്‍ നടപടിക്രമങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

webdesk11: