കൊമേഴ്‌സും അനുബന്ധ മേഖലകളും സൃഷ്ടിക്കുന്ന ജോലിസാധ്യതകളും കരിയര്‍ ഉയര്‍ച്ചക്കുള്ള അവസരങ്ങളും വിദ്യാര്‍ഥികള്‍ വേണ്ട രീതിയില്‍ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും കാണാറുള്ളത്. വ്യവസായ, വാണിജ്യ, സേവന മേഖലയിലെ സംരംഭങ്ങളും സ്ഥാപനങ്ങളും ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സാമ്പത്തിക മേഖല കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന സംഘത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. വരവ് ചെലവ് കൈകര്യം ചെയ്യുക എന്നതിനപ്പുറം മികച്ച കാഴ്ചപ്പാടോട് കൂടി ക്രയവിക്രയങ്ങളിലിടപെടാനും സാമ്പത്തിക മാനേജ്‌മെന്റിന്റെ ഭാഗമാവാനും സാധിക്കുന്നവര്‍ക്ക് സ്ഥാപനത്തെ പുതിയ ഉയരങ്ങളിലെത്തിക്കുവാന്‍ സാധിക്കും.
കൊമേഴ്സ് അനുബന്ധ വിഷയങ്ങളില്‍ ബിരുദ പഠനത്തിനൊപ്പമോ പഠനം കഴിഞ്ഞ ശേഷമോ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങില്‍ പരിശീലനം നേടാനായാല്‍ ആഗോളാവസരങ്ങള്‍ കണ്ടെത്താനാവും. കേരള സര്‍ക്കാറിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (ജി.എസ്.ടി) ശ്രദ്ധേയമായ ഒരു ഹ്രസ്വകാല കോഴ്‌സാണ്.
ക്രെഡിറ്റ് അനാലിസിസ്, അക്കൗണ്ട്‌സ് പ്രാക്ട്രീസ്, ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് സെക്യൂരിറ്റീസ്, ഇ-ബിസിനസ് & ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇന്‍ഷുറന്‍സ്, ആക്ച്വറി, ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് സ്റ്റാന്‍ഡേര്‍ഡ്, ഫൈനാന്‍ഷ്യല്‍ പ്ലാനിങ്, സ്റ്റോക്ക് മാര്‍ക്കറ്റ് ആന്‍ഡ് ഇക്വിറ്റി റിസര്‍ച്ച്, ലോജിസ്റ്റിക്‌സ് ആന്‍ഡ് ഷിപ്പിംങ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഈവന്റ് മാനേജ്‌മെന്റ്, ടൂറിസ്റ്റ് ഗൈഡ്, വെല്‍ത്ത് മാനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഫൈനാന്‍ഷ്യല്‍ ഫ്രോഡ് ഡിറ്റക്ഷന്‍, ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്, റീട്ടെയില്‍ ഓപ്പറേഷന്‍ മാനേജ്മെന്റ്, ഫൈനാന്‍ഷ്യല്‍ റിസ്‌ക് അനാലിസിസ് & റിസ്‌ക് മാനേജ്മെന്റ്, മാര്‍ക്കറ്റ് റിസര്‍ച്ച്, ടാക്‌സ് പ്ലാനിങ് ആന്റ് മാനേജ്മെന്റ്, ഇന്‍സോള്‍വന്‍സി റെസൊല്യൂഷന്‍, ഗ്ലോബല്‍ ട്രേഡ്, എക്‌സ്‌പോര്‍ട്ട് & ഇമ്പോര്‍ട്ട് മാനേജ്മെന്റ്, റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി, തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടി തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കാം.
ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി, കോസ്റ്റ് മാനേജ്‌മെന്റ് എക്കൗണ്ടന്‍സി (സി.എം.എ -ഇന്ത്യ), അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്‍സി (എ.സി.സി.എ), സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി(സി.എം.എ- യു.എസ്), സര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റ് (സി.പി.എ), ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (സി.ഐ.എം.എ), ചാര്‍ട്ടേര്‍ഡ് ഫൈനാന്‍ഷ്യല്‍ അനലിസ്റ്റ് (സി.എഫ്.എ) തുടങ്ങിയ ചാര്‍ട്ടേഡ് കോഴ്സുകളും പരിഗണിക്കാവുന്നതാണ്
ബി.കോം പഠനത്തിന് ശേഷം താല്പര്യമുണ്ടെങ്കില്‍ തുടര്‍പഠനത്തിനായി എം.കോം തിരഞ്ഞെടുക്കാം. ഫൈനാന്‍സ്, ഫോറിന്‍ ട്രെയ്ഡ്, മാര്‍ക്കറ്റിംഗ്, കോസ്റ്റ് മാനേജ്മെന്റ്, ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ടാക്‌സേഷന്‍, ഫൈനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ്, ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍, റൂറല്‍ മാനേജ്മെന്റ്, ബ്ലൂ ഇക്കോണമി ആന്‍ഡ് മാരിടൈം ലോ തുടങ്ങിയ നിരവധി സ്‌പെഷ്യലൈസേഷനുകളോടെയുള്ള എം.കോം പ്രോഗ്രാമുകള്‍ ഒട്ടനവധി സ്ഥാപനങ്ങളില്‍ ലഭ്യമാണ്. അധ്യാപനത്തില്‍ താല്പര്യമുള്ളവര്‍ക്ക് എം.കോമും കൊമേഴ്‌സില്‍ ബി എഡും പൂര്‍ത്തിയാക്കി സെറ്റ് യോഗ്യത നേടി ഹയര്‍ സെക്കണ്ടറി തലത്തിലും യു.ജി.സി നെറ്റ് വഴി കോളേജ് തലങ്ങളിലും സാധ്യതകള്‍ കണ്ടെത്താവുന്നതാണ്.
ബിരുദ/ഹയര്‍ സെക്കണ്ടറി യോഗ്യതയുള്ളവര്‍ക്കായി യു.പി.എസ്.സി, എസ്.എസ്.സി, പി.എസ്.സി, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ഐ.ബി.പി.എസ്, ആര്‍.ബി.ഐ തുടങ്ങിയവ നടത്തുന്ന വിവിധ മത്സരപരീക്ഷകളില്‍ മികവ് തെളിയിച്ച് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി സാധ്യത കണ്ടെത്താം.
കൊമേഴ്‌സ് ബിരുദത്തിന് ശേഷം എം.കോം അല്ലാതെ മറ്റേതെങ്കിലും സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ത്രിവത്സര എല്‍.എല്‍.ബി, മാസ്റ്റര്‍ ഇന്‍ ഫൈനാന്‍ഷ്യല്‍ പ്ലാനിംഗ്, മാസ്റ്റര്‍ ഇന്‍ ഫൈനാന്‍ഷ്യല്‍ അനാലിസിസ്, എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, ഡെവലപ്‌മെന്റല്‍ സ്റ്റഡീസ്, ക്വാണ്ടിറ്റേറ്റീവ് ഫൈനാന്‍സ് എന്നിവയില്‍ മാസ്റ്റേഴ്‌സ്, ഫൈനാന്‍സ്, മാര്‍ക്കറ്റിംഗ്, ഇന്‍ഷുറന്‍സ്, ഇന്റര്‍നാഷണല്‍ ബിസിനസ്, റൂറല്‍ മാനേജ്‌മെന്റ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്നിവയില്‍ എം.ബി.എ എന്നിവ ഉചിതമായിരിക്കും.
ഒരല്പം വഴിമാറി സഞ്ചരിക്കുന്നവര്‍ക്ക് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ഹയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍, പബ്ലിക് പോളിസി& ഗവര്‍ണന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, മാസ് കമ്മ്യൂണിക്കേഷന്‍, പോപ്പുലേഷന്‍ സ്റ്റഡീസ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഇന്റലക്ചല്‍ പ്രോപര്‍ട്ടി റൈറ്റ്, ലൈബ്രററി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, വിമന്‍ സ്റ്റഡീസ്, സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എന്നീ മേഖലകളിലെ പഠനാവസരങ്ങള്‍ ഉപയോഗപ്പെടുത്താം. യുജിസി നെറ്റ് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടി ഗവേഷണ മേഖലയിലേക്കും പ്രവേശിക്കാം.