X

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്; ഒളിവിൽ പോയ സിപിഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

കാസർകോട്∙ കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് കേസിലെ പ്രധാന പ്രതി തമിഴ്നാട്ടിൽ പൊലീസ് പിടിയിലായി. സിപിഎം പ്രാദേശിക നേതാവും സൊസൈറ്റി സെക്രട്ടറിയുമായ രതീശനാണ് പിടിയിലായത്. സുഹൃത്തും തട്ടിപ്പിലെ പങ്കാളിയുമായ കണ്ണൂർ സ്വദേശി ജബ്ബാറും പൊലീസ് പിടിയിലായി.

കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് സഹകരണ സംഘത്തിൽ വ്യാജ സ്വർണപ്പണയത്തിലും പണയസ്വർണം തട്ടിയെടുത്തും 4.76 കോടിയുടെ വെട്ടിപ്പാണ് കെ രതീശൻ നടത്തിയത്. കഴിഞ്ഞ മാസം 13ന് ആണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കേസിൽ നേരത്തെ മൂന്നുപേർ അറസ്‌റ്റിലായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞശേഷം തമിഴ്നാട്ടിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഫോൺ‌ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ പിടികൂടാത്തത് വിവാദമായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

 

webdesk14: