തനിക്കും തന്റെ ഉറ്റവര്‍ക്കും സംഭവിക്കുന്നത് മാത്രമല്ല വേദനാജനകം. ലോകത്തെ സകലമനുഷ്യരുടെയും വേദന കൂടിയാണത്. തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നത് കോടികളുടെ വസ്തുവകകള്‍ മാത്രമല്ല, അതിലേറെ വിലപ്പെട്ട മനുഷ്യജീവനുകളാണ്. അവരുടെ ബന്ധുക്കളുടെ കണ്ണീരിന് മറ്റെന്തിനേക്കാളേറെ വിലയും മൂല്യവുമുണ്ട്. അവരെ ഈ അവസരത്തില്‍ ആശ്വസിപ്പിക്കുകയും വേണ്ട സഹായങ്ങളെത്തിക്കുകയുമാണ് മനുഷ്യരായ ഓരോരുത്തരുടെയും ദൗത്യം. തൊട്ടടുത്ത രാജ്യമായ ,പഴയ സോവിയറ്റ് യൂണിയന്‍ സംസ്ഥാനങ്ങളിലൊന്നായ അസര്‍ബൈജാനില്‍നിന്ന് കിടക്കകളും മറ്റുമായി ദുരന്തസ്ഥലത്തേക്ക് നീങ്ങുകയാണ ്തന്റെ കൊച്ചുകാറില്‍ ഈ മഹാമനസ്‌കന്‍. ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്.
സര്‍വര്‍ ബഷീറലി എന്ന 33 കാരനാണ് ഈ മനുഷ്യസ്‌നേഹി. ഭൂകമ്പമുണ്ടായ അന്ന് ഞാനെന്റെ സഹോദരങ്ങളുമായി കൂടിയിരുന്ന് തുര്‍ക്കിക്കാര്‍ക്കുവേണ്ടി എന്തുചെയ്യാനാകുമെന്ന് ആലോചിച്ചു. അവിടെനിന്ന ്കിട്ടിയ ആശയമാണ ്കിടക്കയുമായി പോകാമെന്നത്. തുര്‍ക്കിയുടെ കൊടിയുമായാണ് ബഷീറലി നീങ്ങുന്നത്.
അസര്‍ബൈജാനിലെ ലച്ചിന്‍ സ്വദേശിയാണ് സര്‍വര്‍. ഇവിടെ അര്‍മേനിയന്‍ അധിനിവേശത്തിലാണ് ജനത. അവിടെനിന്നാണ ്‌സര്‍വറുടെ കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്ര. ഇന്ന് കിടക്കയാണ്. ഇതുകൂടാതെ ഭക്ഷ്യവസ്തുക്കളും ഞങ്ങളെത്തിക്കുന്നുണ്ടെന്ന് ബഷീറലി പറഞ്ഞു. ഇതിനകം കാല്‍ലക്ഷത്തിലധികം പേരാണ് ദുരന്തത്തിനിരയായിരിക്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന അവരുടെ ബന്ധുക്കളും പരിക്കേറ്റവരും ലോകത്തിന്റെ നിത്യനൊമ്പരമാണ്. പ്രളയവും കോവിഡും ആഞ്ഞടിച്ച കേരളത്തിനും ലോകത്തിനും ഇതൊന്നും പുതുമയുള്ളതല്ല. തുര്‍ക്കിയിലേക്ക് സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആര്‍ക്കുമാകാമെന്ന് ഓര്‍മിപ്പിക്കുകയാണ് സര്‍വര്‍ ബഷീറലിയും അദ്ദേഹത്തിന്റെ കൊച്ചുകാറും. നാളെ ആര്‍ക്കും ഇത് സംഭവിക്കാമല്ലോ. ! ലക്ഷക്കണക്കിന് പേരാണ് സര്‍വറുടെ കാര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആരോ വഴിപോക്കനെടുത്ത ചിത്രമാണിത്.
- 2 years ago
Chandrika Web
മനുഷ്യത്വവുമായാണ് ഈ കാറിന്റെ യാത്ര..! ചിത്രം വൈറലാകുന്നു
Tags: CAR EARTHQUAKEHUMANITY