കോട്ടയം പാലായില്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പാല- പൊന്‍കുന്നം റോഡില്‍ പൂവരണിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്.
കാറില്‍ യാത്ര ചെയ്തിരുന്ന എലിക്കുളം സ്വദേശി ജയലക്ഷ്മി, മക്കളായ ലോറല്‍ (4 വയസ്സ്) ഹെയ്ലി (ഒരു വയസ്സ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട് കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടം നടന്നത്. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.