പാലക്കാട് തൃത്താലയില്‍ കാറും സ്വകാര്യ ബസ്സും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഒന്നര വയസ്സുകാരനാണ് അപകടത്തില്‍ മരിച്ചത്. പട്ടാമ്പി താഴെത്തില്‍ ഹയ്‌സീനാണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം.
അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്നു പേരെ പട്ടാമ്പി നിള ആശുപത്രിയിലും മറ്റുള്ളവരെ കുന്നംകുളം റോയല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തൃത്താല പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.