X

കോട്ടയത്ത് വഴിയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; പെണ്‍കുട്ടികള്‍ മരിച്ചു

ഏറ്റുമാനൂര്‍: കോട്ടയം പേരൂര്‍ കണ്ടംചിറയില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. പേരൂര്‍ ആതിരയില്‍ ബിജുവിന്റെ മക്കളായ അന്നു(19), നീനു(16) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ അമ്മ ലെജിക്കും കാര്‍ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 2.15നാണ് അപകടം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് പാഞ്ഞുവന്ന കാറാണ് അമ്മയേയും കുട്ടികളേയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കാരെ ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് പാഞ്ഞുകയറി ഒരു മരത്തില്‍ ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ള നിറമുള്ള ഒരു കാര്‍ തന്റെ കാറിനു പിന്നില്‍ ഇടിച്ചതായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ നാട്ടുകാരോട് പറഞ്ഞു.

chandrika: