കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനി കാര്‍ ഇടിച്ച് മരിച്ചു. സര്‍ക്കാരിന്റെ അനാസ്ഥയും പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം അഭാവവും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
രോഷാകുലരായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഞായറാഴ്ച്ച ശിവനൂര്‍ ഗ്രാമത്തിലാണ് അക്കവ്വ ഹൂളിക്കാട്ടി പെണ്‍കുട്ടി കാറിടിച്ച് മരണപ്പെട്ടത് ഗതാഗത സൗകര്യം ആവശ്യപ്പെട്ട് കിറ്റൂര്‍ എം.എല്‍.എ ദൊഡ്ഡഗൗഡര്‍ മഹന്തേഷിന് രണ്ടാഴ്ച്ചമുമ്പ് അക്കവ്വ പരാതി നല്‍കിയിരുന്നെങ്കിലും പരിഹാരം കണ്ടില്ല.