അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. കോഴിക്കോട് മൂഴിക്കലിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ നാലുപേരെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍പ്പെട്ട യുവാക്കളെ പ്രദേശവാസികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇവര്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പിടികൂടിയത്. കോഴിക്കോട് അടിവാരം സ്വദേശിയായ അസറുദ്ദീന്‍, ആരാമ്പ്രം സ്വദേശി അഫ്‌നാസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.
അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു; നാലുപേര്‍ പിടിയില്‍
Related Post