അഷ്റഫ് വേങ്ങാട്ട്
റിയാദ് : മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് വയസുള്ള കുഞ്ഞ് ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കൊടക്കാട് ആലിന്‍ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് മുണ്ടിയന്‍കാവ് ചെറാച്ചന്‍ വീട്ടില്‍ ഇസ്ഹാക്കിന്റെയും ഫാത്തിമ റുബിയുടെയും മകള്‍ ഫാത്തിമ സൈഷ (മൂന്ന് വയസ്സ്) എന്നിവരാണ് മരിച്ചത്.
ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് വരുന്നതിനിടെ റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് ഇന്ന് രാവിലെ കാര്‍ അപകടത്തില്‍ പെട്ടത്. ജിദ്ദ റിയാദ് ഹൈവേയില്‍ അല്‍ഖസിറയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍, ഹമീദ് തിരുവള്ളൂര്‍ (തായിഫ് കെഎംസിസി), ജലീല്‍ റുവൈദ എന്നിവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.